Controversy | കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളരിക്കുണ്ട് കാര്‍ഷിക വികസനബാങ്കില്‍ നിയമന വിവാദം; പ്രതിഷേധവുമായി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച തീരുമാനിച്ചതെന്ന് പ്രസിഡന്റ്
Apr 12, 2023, 17:52 IST
-സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com) കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളരിക്കുണ്ട് കാര്‍ഷിക വികസനബാങ്കില്‍ ഒഴിവുള്ള ഡ്രൈവര്‍, നൈറ്റ് വാചുമാന്‍ തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച വിവാദത്തെയും പ്രതിഷേധത്തെയും തുടര്‍ന്ന് മാറ്റിവെച്ചു. ഡിസിസി ജെനറല്‍ സെക്രടറി കൂടിയായ സെബാസ്റ്റ്യന്‍ പതാലില്‍ പ്രസിഡന്റായ ബാങ്കിലാണ് വിവാദം തലപൊക്കിയത്. കോഴ നിയമനമെന്നാണ് യൂത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്, മുന്‍ ഭരണസമിതി പരീക്ഷ നടത്തിയ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ തീരുമാനിച്ചതെന്ന് സെബാസ്റ്റ്യന്‍ പതാലില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബാങ്ക് സ്ഥിതിചെയ്യുന്ന ഭീമനടിയിലാണ് ബുധനാഴ്ച രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
2019 ല്‍ ഭരണസമിതി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. പ്രാദേശിക നേതൃത്വത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് നിയമന നീക്കവുമായി മുന്നോട്ട് പോയതെന്നാണ് യൂത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മറ്റു പാര്‍ടിയില്‍പെട്ടവരെ നിയമിക്കാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ചാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കൂടിക്കാഴ്ച നടത്തുന്ന വിവരം അറിഞ്ഞെത്തിയ യൂത് കോണ്‍ഗ്രസ് സംസ്ഥാന ജെനറല്‍ സെക്രടറി ജോമോന്‍ ജോസ്, ജില്ലാ പ്രസിഡന്റ് ബി പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ബാങ്കിന് മുന്നില്‍ തമ്പടിച്ചു നില്‍ക്കുകയും പ്രസിഡണ്ടിനെ തടയുകയും ചെയ്തത്. പ്രതിഷേധം കണക്കിലെടുത്ത് ബാങ്കില്‍ കയറാനാകാതെ മടങ്ങിയ പ്രസിഡന്റ് കൂടിക്കാഴ്ച സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ഉദ്യോഗാര്‍ഥികളെ അറിയിക്കുകയായിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ബാങ്കിനെ പുതിയ പ്രസിഡണ്ടിന്റെ തെറ്റായ തീരുമാനങ്ങള്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി യൂത് കോണ്‍ഗ്രസ് നേതാക്കളും മണ്ഡലം കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു.
ഡിസിസി ജെനറല്‍ സെക്രടറി കൂടിയായ ബാങ്ക് പ്രസിഡന്റ് പാര്‍ടി നേതൃത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി വെസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമിറ്റിക്കും പ്രതിഷേധമുണ്ട്. പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒപ്പം മണ്ഡലം കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. 2019ല്‍ എസി ജോസ് പ്രസിഡന്റായിരുന്ന അന്നത്തെ ഭരണസമിതിയാണ് ഒരു ഡ്രൈവര്‍, ഒരു നൈറ്റ് വാചുമാന്‍ തസ്തികയിലേക്ക് നിയമനത്തിന് തീരുമാനിച്ചതെന്ന് സെബാസ്റ്റ്യന്‍ പതാലില്‍ പറഞ്ഞു. 2020 ഫെബ്രുവരി മാസത്തിലാണ് എഴുത്ത് പരീക്ഷ നടത്തിയത്. അന്ന് ഉച്ചയ്ക്ക് തന്നെ കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഭരണസമിതി അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൂടിക്കാഴ്ച നടത്താനായില്ല.
എട്ട് മാസം അനിശ്ചിതമായി നിയമനം നീണ്ടുപോയതോടെ ഒരു ഉദ്യോഗാര്‍ഥി കൂടിക്കാഴ്ച അനന്തമായി നീണ്ടുപോകുന്നത് സ്ഥാപിത താത്പര്യക്കാര്‍ക്ക് വേണ്ടിയാണെന്ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിക്കാഴ്ച തുടര്‍ന്ന് നടത്തുന്നത് ജോയിന്റ് രജിസ്ട്രാര്‍ താത്കാലികമായി തടഞ്ഞിരുന്നു. പരീക്ഷയുടെ ഉത്തരക്കടലാസ് സീല്‍ ചെയ്ത കവറില്‍ ലോകറില്‍ സൂക്ഷിക്കാനും ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കും പരീക്ഷ നടത്തിയ ഏജന്‍സിക്കും നിര്‍ദേശം നല്‍കിയി. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസാണ് ലോകറില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത്.
2021 ഫെബ്രുവരിയില്‍ സെബാസ്റ്റ്യന്‍ പതാലില്‍ പ്രസിഡന്റായുള്ള ഭരണസമിതി നിലവില്‍ വന്നതോടെ ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ ഭരണസമിതിയുടെ ശ്രദ്ധയില്‍ പെടുകയും കൂടിക്കാഴ്ച നടത്തുന്നതിന് ജോയിന്റ് രജിസ്ട്രാറോടും ബന്ധപ്പെട്ട അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടായില്ല. ഇതിനെതിരെ ഭരണസമിതി ഹൈകോടതിയില്‍ റിട് ഹര്‍ജി നല്‍കുകയും നടത്തിയ പരീക്ഷയില്‍ നിന്ന് നിയമനം നടത്താന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ പുതിയ പരീക്ഷ നടത്താന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എഴുത്തുപരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താന്‍ ഹൈകോടതി നിര്‍ദേശിച്ചു. ഇതിനെതിരെ റാങ്ക് ലിസ്റ്റിലുള്ള ഒരു ഉദ്യോഗാര്‍ഥി ഹൈകോടതിയെ സമീപിക്കുകയും നിലവില്‍ പരീക്ഷ നടത്തിയവയില്‍ നിന്ന് തന്നെ ആളെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിലവിലുള്ള പരീക്ഷയുടെ അടിസ്ഥാനത്തില്‍ തന്നെ നിയമനം നടത്താന്‍ ജോയിന്റ് രജിസ്ട്രാര്‍ക്കും ഭരണസമിതിക്കും കോടതി നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതെന്നും എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഡ് തപാല്‍ വഴി വിവരം അറിയിച്ചിരുന്നതായും ബാങ്ക് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഒമ്പത് പേര്‍ നൈറ്റ് വാച് മാന്‍ തസ്തികയിലേക്കും ഏഴ് പേര്‍ ഡ്രൈവര്‍ തസ്തികയിലേക്കുമാണ് പരീക്ഷ എഴുതിയിരുന്നത്. ഇവര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയത്. ഇതാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതെന്നാണ് പ്രസിഡന്റ് പറയുന്നത്. ചിലര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുകയുള്ളുവെന്നാണ് ഇവര്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം ഉണ്ടായതെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃതവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് നിയമന നടപടികളുമായി മുന്നോട്ട് പോയതെന്നും ഇനി എപ്പോള്‍ കൂടിക്കാഴ്ച നടത്താന്‍ കഴിയുമെന്ന് പറയാനാവില്ലെന്നും സെബാസ്റ്റ്യന്‍ പതാലില്‍ വിശദീകരിച്ചു.

Keywords: Jobs-News-Controversy, Bank-Jobs-Controversy, Youth-Congress-News, Congress-News, Kerala News, Malayalam News, Political News, Kerala Politics, Controversy over appointment of Congress-ruled Vellarikund Agriculture Development Bank.
< !- START disable copy paste -->