city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരില്‍ കെ വെളുത്തമ്പു അനുസ്മരണ പരിപാടിയിലും കോണ്‍ഗ്രസ് ഗ്രൂപ്പിസം; എ ഗ്രൂപ്പ് വേറിട്ട് പുഷ്പാര്‍ച്ചന നടത്തി; കെ സുധാകരന്‍ വൈകിട്ട് തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.06.2017) അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പു അനുസ്മരണ പരിപാടിയിലും കോണ്‍ഗ്രസ് ഗ്രൂപ്പിസം. എ ഗ്രൂപ്പ് വേറിട്ട് പുഷ്പാര്‍ച്ചന നടത്തി. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന എ ഗ്രൂപ്പിന്റെ പുഷ്പ്പാര്‍ച്ചന ബ്ലോക്ക് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു.

കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ ശ്രീധരന്‍ മാസ്റ്റര്‍, വി എം ശ്രീധരന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ എം മാലതി, ഇ പ്രസന്ന, യൂത്ത് കോണ്‍ഗ്രസ് നേതാവ് യതീഷ് ബാബു, വി പി ഇസ്മാഈല്‍, എം സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. പി ധനഞ്ജയന്‍ സ്വാഗതവും എം ബി രാജേഷ് നന്ദിയും പറഞ്ഞു.

തൃക്കരിപ്പൂരില്‍ കെ വെളുത്തമ്പു അനുസ്മരണ പരിപാടിയിലും കോണ്‍ഗ്രസ് ഗ്രൂപ്പിസം; എ ഗ്രൂപ്പ് വേറിട്ട് പുഷ്പാര്‍ച്ചന നടത്തി; കെ സുധാകരന്‍ വൈകിട്ട് തൃക്കരിപ്പൂരില്‍

ഐ ഗ്രൂപ്പ് പ്രിയദര്‍ശിനി ഭവനില്‍ പുഷ്പ്പാര്‍ച്ചന നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഗ്രൂപ്പ് തിരിഞ്ഞ് പുഷ്പ്പാര്‍ച്ചന നടത്തിയാല്‍ വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളന ഉദ്ഘാടനത്തിന് സംബന്ധിക്കില്ലെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഐ ഗ്രൂപ്പ് പുഷ്പ്പാര്‍ച്ചനയില്‍ നിന്നും പിന്‍വാങ്ങി.

ഐ ഗ്രൂപ്പ് നേതാക്കളെല്ലാം കാസര്‍കോട് ടൗണ്‍ ഹാളില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ വെളുത്തമ്പു അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടേക്ക് തിരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പുഷ്പ്പാര്‍ച്ചനയിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ സംബന്ധിച്ചത്.

നടക്കാവില്‍ കെ വെളുത്തമ്പു അനുസ്മരണം നടത്തി

നടക്കാവ്: ഡിസിസി മുന്‍ പ്രസിഡന്റ് കെ വെളുത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ഷികം വിവിധ പരിപാടികളോടെ നടക്കാവ് കോളനിയില്‍ ആചരിച്ചു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രിയദര്‍ശിനി മന്ദിത്തിലെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു.

ദളിത് കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ യശോദ അധ്യക്ഷത വഹിച്ചു. പുഷ്പാര്‍ച്ചനക്ക് എം ശ്രീധരന്‍, ഇ രാജേഷ് കുമാര്‍, ബാബു ജെയിംസ്, ഷൈല സുധാകരന്‍, ദീപാ സുനില്‍, പത്മിനി ഗംഗന്‍, ജോഷി ജോസഫ്, ടി കെ അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തൃക്കരിപ്പൂരില്‍ കെ വെളുത്തമ്പു അനുസ്മരണ പരിപാടിയിലും കോണ്‍ഗ്രസ് ഗ്രൂപ്പിസം; എ ഗ്രൂപ്പ് വേറിട്ട് പുഷ്പാര്‍ച്ചന നടത്തി; കെ സുധാകരന്‍ വൈകിട്ട് തൃക്കരിപ്പൂരില്‍

Keywords:  Kerala, kasaragod, Trikaripur, news, Congress, Political party, Politics, DCC, DCC-office, Conference, Programme, Controversy on K Veluthambu commemorance program.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia