Protection | ആശാവർക്കർമാരെ പട്ടിണിക്കിട്ടാൽ കോൺഗ്രസ് സംരക്ഷിക്കുമെന്ന് അഡ്വ. ഗോവിന്ദൻ നായർ
● 'ഒന്നര മാസമായി ആശാവർക്കർമാർ നിരാഹാര സമരം നടത്തുന്നു'
● ആശാവർക്കർമാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് കോൺഗ്രസ്
● കുമ്പളയിൽ കോൺഗ്രസ് കമ്മിറ്റി ധർണ സംഘടിപ്പിച്ചു
കുമ്പള: (KasargodVartha) ന്യായമായ ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒന്നര മാസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ആശാവർക്കർമാരെ ഇനിയും പട്ടിണിക്കിട്ട് തീർക്കാമെന്ന സർക്കാരിന്റെ വ്യാമോഹം നടക്കില്ലെന്ന് കോൺഗ്രസ് നേതാവും യുഡിഎഫ് ജില്ലാ സെക്രട്ടറിയുമായ അഡ്വ. ഗോവിന്ദൻ നായർ പറഞ്ഞു.
കുമ്പളയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആശാവർക്കർമാരുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പഞ്ചായത്ത് പടിക്കൽ ധർണാസമര പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാവർക്കർമാരെ പൂർണമായി സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും യുഡിഎഫിനും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരിയുടെ അധ്യക്ഷത വഹിച്ചു. ലോകനാഥ് ഷെട്ടി സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി, ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ, ചന്ദ്ര കാജൂർ, ഡോൾഫിൻ ഡിസൂസ, പൃഥ്വിരാജ് ഷെട്ടി, ബൽക്കീസ് റഹ്മത്ത് നഗർ തുടങ്ങിയവർ നേതൃത്വം നൽകി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Adv. Govindan Nair assures that Congress and UDF will protect ASHA workers if the government continues to neglect their rightful demands.
#ASHAWorkers, #GovindanNair, #CongressSupport, #UDF, #Kasaragod, #WorkersRights