മറുകണ്ടം ചാടാനൊരുങ്ങുന്ന മാണിക്ക് പണി കൊടുക്കാന്‍ മറുതന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; പുതിയ നീക്കത്തിന് പിന്നില്‍ ചാണ്ടിയും ഹസനുമെല്ലാം
May 6, 2017, 11:35 IST
കോട്ടയം: (www.kasargodvartha.com 06.05.2017) മറുകണ്ടം ചാടാനൊരുങ്ങുന്ന കെ എം മാണിക്ക് മുട്ടന്‍ പണി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. കെ എം മാണിയുടെയും മകന്റെയും രാഷ്ട്രീയവഞ്ചന ഉയര്‍ത്തിക്കാട്ടിയാണ് പുതിയ നീക്കത്തിന് കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നത്. വെള്ളിയാഴ്ച ഉമ്മന്‍ ചാണ്ടിയടക്കമുള്ള പ്രമുഖനേതാക്കളുെട സാനിധ്യത്തില്‍ ചേര്‍ന്ന കോട്ടയം ഡിസിസി നേതൃയോഗത്തിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. 35 വര്‍ഷത്തെ ബന്ധം മുന്നറിയിപ്പില്ലാതെ ഉപേക്ഷിച്ച കേരള കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
കോണ്‍ഗ്രസ് നീക്കത്തെ മാണിയും ആശങ്കയോടെയാണ് കാണുന്നത്. അതിനാല്‍ എം എല്‍ എമാരുടെ നിലപാട് അറിയാനാണ് മാണിയുടെ നീക്കം. സിപിഎം നേതാക്കളുമായുള്ള രഹസ്യചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്. എന്നാല്‍, സിപിഎം നേതൃത്വം കരുതലോടെയാണ് നീങ്ങുന്നത്. അതേസമയം, കോണ്‍ഗ്രസിന്റ നീക്കം മുന്നില്‍കണ്ട് മാണിയും മകനും മറുതന്ത്രവുമായി രംഗത്തുണ്ട്. മാണിക്കുപിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി രംഗത്തുവന്നതും അടിയന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചതും ഇതിന്റെ ഭാഗമാണ്.
ജോസ് കെ മാണിയെയും മാണിയെയും അകറ്റിനിര്‍ത്തിയുള്ള ഒരു കേരള കോണ്‍ഗ്രസിന് വേണ്ടിയുള്ള നീക്കമാകും കോണ്‍ഗ്രസ് ആദ്യം നടത്തുക. മറുകണ്ടം ചാടുന്ന കെ എം മാണിയുടെ ഇടതുബന്ധത്തെ എതിര്‍ക്കുന്ന പി ജെ ജോസഫിനെ കൂടെ നിര്‍ത്താനാണ് ശ്രമം. ജോസഫുമായി ഇതിനകം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. തൊടുപുഴയിലെ വസതിയിലുള്ള ജോസഫുമായി ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടും നിലപാട് ചോദിച്ചിരുന്നു. നിലവില്‍ ജോസഫടക്കം പലരും മാണിയുടെ നിലപാടുകളോട് യോജിക്കുന്നില്ല. മാണിവിരുദ്ധരെ അണിനിരത്തി മാണിയും മകനും ഇല്ലാത്ത പുതിയ കേരള കോണ്‍ഗ്രസാണ് ലക്ഷ്യമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. മോന്‍സ് ജോസഫടക്കം ഈ നീക്കത്തെ പിന്തുണക്കുന്നവരെ അണിനിരത്തി കനത്തതിരിച്ചടി നല്‍കാനാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കം.
ഇടതുമുന്നണിയില്‍ ചേര്‍ന്നിട്ടും അര്‍ഹമായ പരിഗണനകിട്ടാത്ത ജനാധിപത്യ കേരള കോണ്‍ഗ്രസിെന്റ പ്രമുഖ നേതാക്കളെയും പുതിയ കേരള കോണ്‍ഗ്രസില്‍ എത്തിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിനെ പൂര്‍ണമായും തള്ളിപ്പറയാതെ മാണി അനുകൂലികളെ മാത്രം തള്ളിപ്പറയാനാണ് കോണ്‍ഗ്രസ് തീരുമാനം. എം എം ഹസനും കെ സി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷണനുമെല്ലാം പുതിയ നീക്കത്തിനു പിന്നിലുണ്ട്. കേരള കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണവും അജണ്ടയിലുണ്ട്. മാണിയും മകനും ഇല്ലാത്ത കേരള കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തി പുതിയ സഖ്യമുണ്ടാക്കാമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
പഴയ ജോസഫ് വിഭാഗക്കാരാണ് ഇവരിലേറെയും. ജോസഫ് വിളിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജടക്കം വരുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. എന്തായാലും മാണിക്കെതിരെയുള്ള രാഷ്ട്രീയ അടിയൊഴുക്കുകള്‍ കോണ്‍ഗ്രസില്‍ ശക്തമാണ്. എന്നാല്‍, മാണിക്കെതിരായ നീക്കത്തില്‍ യുഡിഎഫിലെ ലീഗ് അടക്കം കക്ഷികളുടെ നിലപാട് വ്യക്തമല്ല. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും നിലപാട് വ്യക്തമാക്കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kottayam, Minister K.M Mani, Congress, Politics, UDF, Meat, Party, Congress to split Kerala congress.