Congress Programme | സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം: ആസാദി കി ഗൗരവ് യാത്രയുമായി കോണ്‍ഗ്രസ്; ശനിയാഴ്ച കുമ്പളയില്‍ നിന്ന് ആരംഭിച്ച് 16ന് തൃക്കരിപ്പൂരില്‍ സമാപിക്കും
Aug 11, 2022, 19:02 IST
കാസര്‍കോട്: (www.kasargodvartha.com) സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് എഐസിസിയുടെ നിര്‍ദേശാനുസാരനം കെപിസിസിയുടെ ആഹ്വാനപ്രകാരം ഡിസിസിയുടെ നേത്യത്വത്തില്‍ പ്രസിഡന്റ് പി കെ ഫൈസല്‍ നയിക്കുന്ന ആസാദി കി ഗൗരവ് യാത്ര ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9.30ന് കുമ്പളയില്‍ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 16ന് യാത്ര തൃക്കരിപ്പൂരില്‍ സമാപിക്കും. ഓരോ മണ്ഡലത്തില്‍ നിന്നും 10 സ്ഥിരംഗങ്ങള്‍ ജാഥയെ അനുഗമിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ 9:30ന് ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ പതാക ഉയര്‍ത്തി മണ്‍മറഞ്ഞുപോയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കും. അനുസ്മരണത്തിന് ശേഷം ജാഥ പ്രയാണം ആരംഭിക്കും.
നാല് ദിവസങ്ങളിലായി നടത്തുന്ന പദയാത്ര വന്‍ വിജയമാക്കാന്‍ ഡിസിസിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. പദയാത്ര കടന്ന് പോകുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ ബോര്‍ഡുകളും കൊടി തോരണങ്ങള്‍ കൊണ്ടും അലങ്കരിച്ച് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രം പുതു തലമുറയെ ഓര്‍മപ്പെടുത്തുകയും ചെയ്യും
ശനിയാഴ്ച രാവിലെ 9.30ന് കുമ്പളയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പദയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യാതിഥികളായി കെപിസിസി ജനറല്‍ സെക്രടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, കര്‍ണാടക നേതാക്കളായ രമനാഥാ റൈ, വിനയകുമാര്‍ സാര്‍ക തുടങ്ങിയവര്‍ സംബന്ധിക്കും വൈകുന്നേരം അഞ്ച് മണിക്ക് മേല്‍പറമ്പില്‍ സമാപന യോഗം കെപിസിസി ജനറല്‍ സെക്രടറി ആര്യാടന്‍ ശൗഖത് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 9.30ന് മേല്‍പറമ്പില്‍ നിന്ന് ജാഥ പ്രയാണം ആരംഭിക്കും. വൈകുന്നേരം അഞ്ച് മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സമാപന യോഗം കെപിസിസി സെക്രടറി ബിആര്‍എം ശഫീര്‍ ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ ഒമ്പത് മണിക്ക് മാന്തോപ്പ് മൈതാനിയില്‍ ദേശീയ പതാക ഉയര്‍ത്തി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. 10 മണിക്ക് ജാഥ പ്രയാണം ആരംഭിക്കും. വൈകുന്നേരം അഞ്ച് മണിക്ക് കാലിക്കടവില്‍ സമാപന യോഗം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. നാലാം ദിവസം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് കാലിക്കടവില്‍ പദയാത്രയുടെ സമാപന റാലി ആരംഭിക്കും. വൈകുന്നേരം അഞ്ച് മണിക്ക് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി, യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി രാഹുല്‍ മാങ്കൂട്ടത്തില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പികെ ഫൈസല്‍, പിഎ അശ്‌റഫലി, കരുണ്‍ ഥാപ്പ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Congress, Politics, Independence Day, Azadi Ki Gaurav Yatra, Congress To Hold Azadi Ki Gaurav Yatra.
< !- START disable copy paste -->