city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വലിയപറമ്പ് പഞ്ചായത്തില്‍ കോണ്‍ഗ്രസും ലീഗും വീണ്ടും കൊമ്പുകോര്‍ക്കുന്നു; പ്രസിഡണ്ടിന് സിപിഎമ്മുമായി രഹസ്യബന്ധമെന്ന് ആരോപണം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 11.02.2018) വലിയപറമ്പ് പഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും വീണ്ടും കൊമ്പുകോര്‍ക്കുന്നു. ലീഗ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയുമായി നിസഹകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ഇവിടുത്തെ മുന്നണി ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. കോണ്‍ഗ്രസ് അംഗങ്ങളുടെ വാര്‍ഡുകളെ ലീഗ് നേതൃത്വം അവഗണിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

നാടിന്റെ വികസനത്തിനു വേണ്ടിയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ലീഗ് ഏകപക്ഷീയമായാണ് കൈകൊള്ളുന്നതെന്നും കോണ്‍ഗ്രസ് അംഗങ്ങളുടെ വാക്കുകളെ അവഗണിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചില നടപടികളാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. യുഡിഎഫില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യാതെ പഞ്ചായത്ത് പ്രസിഡണ്ട് സിപിഎമ്മിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഭരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് ഏഴ് അംഗങ്ങളാണുള്ളത്. മുസ്ലിം ലീഗിന് നാലും കോണ്‍ഗ്രസിന് മൂന്നും അംഗങ്ങളുള്ളപ്പോള്‍ പ്രതിപക്ഷത്തെ സിപിഎമ്മിന് ആറ് അംഗങ്ങളുണ്ട്. ഒരു അംഗത്തിന്റെ ബലത്തിലാണ് യുഡിഎഫ് ഇവിടെ ഭരണം നടത്തുന്നത്. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഉന്നത നേതാക്കളുടെ സാന്നിധ്യത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും യോജിപ്പിന് തടസങ്ങള്‍ ഉണ്ടാവുകയായിരുന്നു.

സിപിഎം നേതൃത്വവുമായി പഞ്ചായത്ത് പ്രസിഡണ്ട് രഹസ്യ ബാന്ധവം നടത്തുകയും കോണ്‍ഗ്രസിനെയും പാര്‍ട്ടി അംഗങ്ങളുടെ വാര്‍ഡുകളുടെയും പൂര്‍ണമായും തഴയുകയും ചെയ്യുന്നുവെന്ന പരാതി നേരത്തെയുണ്ട്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസും ലീഗും ഐക്യത്തോടെ നീങ്ങുമ്പോള്‍ വലിയപറമ്പില്‍ കാലങ്ങളായി ഇരുപാര്‍ട്ടികളും സ്വരചേര്‍ച്ചയില്ലാതെയാണ് മുന്നോട്ട് പോകുന്നത്. രണ്ട് കക്ഷികളും തമ്മിലുള്ള ഭിന്നത മുതലെടുത്ത് സിപിഎമ്മിന് ഇവിടുത്തെ ഭരണം അട്ടിമറിക്കാന്‍ മുമ്പ് കഴിഞ്ഞിരുന്നു. ഈ സ്ഥിതി ഇനിയും ആവര്‍ത്തിക്കുമോ എന്ന് കോണ്‍ഗ്രസിലെയും ലീഗിലെയും അണികള്‍ ആശങ്കപ്പെടുന്നു.
വലിയപറമ്പ് പഞ്ചായത്തില്‍ കോണ്‍ഗ്രസും ലീഗും വീണ്ടും കൊമ്പുകോര്‍ക്കുന്നു; പ്രസിഡണ്ടിന് സിപിഎമ്മുമായി രഹസ്യബന്ധമെന്ന് ആരോപണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Trikaripur, Muslim-league, CPM, Panchayath, president, Top-Headlines, Political party, Politics, Congress- League conflict in Valiyaparamba Panchayat
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia