city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താനെതിരെ കോൺഗ്രസ് നേതാക്കളുടെ പരാതി പ്രവാഹം

കാസർകോട്: (www.kasargodvartha.com 31.08.2021) ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താനെതിരെ കോൺഗ്രസ് നേതാക്കളുടെ പരാതി പ്രവാഹം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെ പ്രസ്താവന നടത്തിയ എംപിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ കെപിസിസി പ്രസിഡന്റിന് പരാതി നൽകി.

   
കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താനെതിരെ കോൺഗ്രസ് നേതാക്കളുടെ പരാതി പ്രവാഹം



കോൺഗ്രസ് ഹൈകമാന്റ് തീരുമാനങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയ്ക്കും പുതിയ പാര്‍ടി ഉണ്ടാക്കട്ടെ എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. പാർടിയെ ദുർബലപ്പെടുത്തുന്നതാണ് ഉണ്ണിത്താന്റെ പ്രതികരണമെന്നും അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന കോൺഗ്രസ് നേതൃത്വവും പരസ്യ പ്രതികരണം വിലക്കിയിരിക്കെ വിവാദ പ്രസ്താവന ഗൗരവമായി കണ്ട് നടപടിയെടുക്കണമെന്നും നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടു.

സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റ് ഹകീം കുന്നിൽ, മുൻ ഡിസിസി പ്രസിഡന്റ്‌ കെ പി കുഞ്ഞിക്കണ്ണൻ, യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായർ, കെപിസിസി സെക്രടറിമാരായ കെ നീലകണ്ഠൻ, അഡ്വ. ബി സുബ്ബയ്യ റൈ, കെപിസിസി എക്സിക്യൂടീവ് കമിറ്റി അംഗങ്ങളായ അഡ്വ. എ ഗോവിന്ദൻ നായർ, കെ വി ഗംഗാധരൻ, കെ കെ നാരായണൻ, യൂത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്‌ കുമാർ, ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ കെ രാജേന്ദ്രൻ, പി ജി ദേവ്, ജനറൽ സെക്രടറിമാരായ കെ വി സുധാകരൻ, കരുൺ ഥാപ്പ, എംസി പ്രഭാകരൻ, വി ആർ വിദ്യാസാഗർ, കെ പി പ്രകാശൻ, സുന്ദര ആരിക്കാടി, മാമുനി വിജയൻ, ധന്യ സുരേഷ്, സെബാസ്റ്റ്യൻ പതാലിൽ, എം കുഞ്ഞമ്പു നമ്പ്യാർ, ഹരീഷ് പി നായർ, കല്ലഗെ ചന്ദ്രശേഖരറാവു എന്നിവരാണ് എംപിക്കെതിരെ പരാതി നൽകിയിട്ടുള്ളത്.

ഡിസിസിയെ വകവയ്‌ക്കാതെ ഒറ്റയാൻ പ്രവർത്തനം നടത്തുന്നു എന്ന പരാതിയുമായി കുറേ മാസങ്ങളായി എംപിയും ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും നിരന്തരം ഏറ്റുമുട്ടുന്ന സാഹചര്യമാണുള്ളത്. ഉണ്ണിത്താൻ കാസർകോട്ട് സ്വന്തമായി ഗ്രൂപുണ്ടാക്കാൻ നോക്കുകയാണെന്ന പരാതിയും എ, ഐ നേതാക്കൾക്കുണ്ട്. പ്രവാസി കോൺഗ്രസ് നേതാവ് പത്മരാജനെതിരെ വധശ്രമ കേസ് കൊടുത്തതിലും ഒരു വിഭാഗം നേതാക്കൾക്ക് അത്യപ്തിയുണ്ടെന്നാണ് വിവരം. ഉണ്ണിത്താനെതിരെ കോണ്‍ഗ്രസിലെ ചില പ്രദേശിക പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധം തന്നെ നടത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും ഏറ്റുമുട്ടലിന് കളമൊരുക്കി പരാതിയുമായി നേതാക്കൾ കെപിസിസിയെ സമീപിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, News, Politics, Political Party, Top-Headlines, Rajmohan Unnithan, MP, Congress, KPCC, KPCC-president, Complaint, Ramesh-Chennithala, Oommen Chandy, Hakeem Kunnil, DCC, Congress leaders file complaint against Rajmohan Unnithan MP.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia