വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ടിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ലീഗ് നേതൃത്വം
Apr 28, 2018, 16:21 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2018) വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ടിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. നേരത്തെ ഇതു സംബന്ധിച്ച് മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ഭാഗത്തു നിന്നുമുണ്ടായ പ്രസ്താവന തെറ്റാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബോധപൂര്‍വ്വം ഇത്തരം സാഹചര്യങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ലക്ഷ്യം തിരിച്ചറിയാതെയാണ് പ്രസ്താവന വന്നതെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും ലീഗ് നേതാവ് മാഹിന്‍ കേളോട്ട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. www.kasargodvartha.com
ഇത് കോണ്‍ഗ്രസിന്റെ വിഷയം മാത്രമാണ്. സമ്മേളനത്തില്‍ പങ്കെടുത്ത കൃഷ്ണഭട്ട് സംഘ്പരിവാറിന് അനുകൂലമാകുന്നതോ സഹായകരമാകുന്നതോ ആയ പ്രസംഗം നടത്തിയിട്ടില്ല. സായിറാം ഭട്ടിന്റെ കുടുംബം ഇത്തരത്തില്‍ വിഭാഗീയത ചിന്തിക്കുന്നവരല്ലെന്നും മാഹിന്‍ കേളോട്ട് പറഞ്ഞു. ഹിന്ദു സമാജോത്സവത്തിന്റെ പരിപാടി എന്ന നിലയിലാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് മനസിലാക്കുന്നത്. പിന്നീടാണ് സംഘ്പരിവാര്‍ സംഘടനകള്‍ പരിപാടിയെ ഹൈജാക്ക് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ആര് എസ് എസിന്റെ പരിപാടിയിലല്ല വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എന്‍ കൃഷ്ണഭട്ട് പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്ത കാര്യം മാഹിന്‍ കേളോട്ട് ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ ഒരാളെ സംഘ്പരിവാര്‍ സംഘടനയിലേക്ക് തള്ളിക്കൊടുക്കേണ്ട ബാധ്യത ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. www.kasargodvartha.com
Related News:
കോണ്‍ഗ്രസ് നേതാവ് വി.എച്ച്.പി പരിപാടിയില്‍ അധ്യക്ഷത വഹിച്ച സംഭവം; ഡിസിസി വിലക്കിയിട്ടും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ, പുതിയ മണ്ഡലം കമ്മിറ്റി വൈകാതെ
Keywords: Kasaragod, Kerala, news, Top-Headlines, Congress, Political party, Politics, Muslim-league, Congress leader in VHP program; Muslim league about Krishna Bhat < !- START disable copy paste -->
ഇത് കോണ്‍ഗ്രസിന്റെ വിഷയം മാത്രമാണ്. സമ്മേളനത്തില്‍ പങ്കെടുത്ത കൃഷ്ണഭട്ട് സംഘ്പരിവാറിന് അനുകൂലമാകുന്നതോ സഹായകരമാകുന്നതോ ആയ പ്രസംഗം നടത്തിയിട്ടില്ല. സായിറാം ഭട്ടിന്റെ കുടുംബം ഇത്തരത്തില്‍ വിഭാഗീയത ചിന്തിക്കുന്നവരല്ലെന്നും മാഹിന്‍ കേളോട്ട് പറഞ്ഞു. ഹിന്ദു സമാജോത്സവത്തിന്റെ പരിപാടി എന്ന നിലയിലാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് മനസിലാക്കുന്നത്. പിന്നീടാണ് സംഘ്പരിവാര്‍ സംഘടനകള്‍ പരിപാടിയെ ഹൈജാക്ക് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ആര് എസ് എസിന്റെ പരിപാടിയിലല്ല വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എന്‍ കൃഷ്ണഭട്ട് പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്ത കാര്യം മാഹിന്‍ കേളോട്ട് ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ ഒരാളെ സംഘ്പരിവാര്‍ സംഘടനയിലേക്ക് തള്ളിക്കൊടുക്കേണ്ട ബാധ്യത ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. www.kasargodvartha.com
Related News:
കോണ്‍ഗ്രസ് നേതാവ് വി.എച്ച്.പി പരിപാടിയില്‍ അധ്യക്ഷത വഹിച്ച സംഭവം; ഡിസിസി വിലക്കിയിട്ടും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ, പുതിയ മണ്ഡലം കമ്മിറ്റി വൈകാതെ
'കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാകണം, ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണം'; കാസര്‍കോട്ട് വി.എച്ച്.പി നേതാവ് നടത്തിയ പ്രസംഗം വിവാദത്തില്‍, പരാമര്‍ശം കോണ്‍ഗ്രസ് നേതാവ് അധ്യക്ഷത വഹിച്ച പരിപാടിയില്‍
വി എച്ച് പി സംഘടിപ്പിക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ അധ്യക്ഷത വഹിക്കുന്നത് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡണ്ട്; പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ്, വിലക്കുമായി ഡിസിസി, തീരുമാനം വെള്ളിയാഴ്ച അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്

Keywords: Kasaragod, Kerala, news, Top-Headlines, Congress, Political party, Politics, Muslim-league, Congress leader in VHP program; Muslim league about Krishna Bhat