city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട യോഗ സ്ഥലത്തുണ്ടായ സംഘർഷം; കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അടക്കം 12 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

പിലിക്കോട്: (www.kasargodvartha.com 08.10.2021) മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട യോഗ സ്ഥലത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവുൾപെടെ 12 പേർക്കെതിരെ ചന്തേര പൊലീസ് സ്വമേധയാ കേസെടുത്തു. പിലിക്കോട് ഗാന്ധി - നെഹ്റു പഠന കേന്ദ്രത്തിന് മുന്നിലും ദേശീയ പാതയോരത്തും സംഘർഷമുണ്ടാക്കിയെന്നതിനാണ് പൊലീസ് കേസെടുത്തത്. പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ നവീൻ ബാബു, ശ്രീജിത്ത് തുടങ്ങി 12 പേർക്കെതിരെയാണ് കേസ്.

സംസ്കാരയുടെ നേതൃത്വത്തിൽ ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ കാസർകോട് ജില്ലാ തല ഉദ്ഘാടനമാണ് കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞു നടത്തിയ അക്രമത്തെ തുടർന്ന് മാറ്റി വച്ചത്. ദേശീയ പാതയോരത്തെ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഗാന്ധി - നെഹ്റു പഠന കേന്ദ്രം ഹാളിൽ ഗാന്ധി ജയന്തി, കെ കേളപ്പൻ ജന്മദിനാഘോഷം എന്നിവയുടെ ഉദ്ഘാടനം ചെയ്യാനാണ് സമിതിയുടെ സംസ്ഥാന ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തല എത്താനിരുന്നത്.

പരിപാടിക്ക് മിനുറ്റുകൾക്ക് മുമ്പാണ് ഒരു സംഘം കോൺഗ്രസ് പ്രവർത്തകരെത്തി പരിപാടി അലങ്കോലമാക്കിയതെന്നാണ് പറയുന്നത്. മുൻ എംഎൽഎയും കോൺഗ്രസ് സംസ്ഥാന നേതാവുമായ കെ പി കുഞ്ഞിക്കണ്ണനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായെന്നും ചന്തേര പൊലീസ് ഇൻസ്പെക്ടർ പി നാരായണൻ്റെ നേതൃത്വത്തിൽ ഇടപ്പെട്ട് ഒഴിവാക്കിയെന്നുമാണ് വിവരം.

രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട യോഗ സ്ഥലത്തുണ്ടായ സംഘർഷം; കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അടക്കം 12 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയും നടന്നുവെന്നാണ് റിപോർട്. കെ പി കുഞ്ഞിക്കണ്ണനെ ഒരു സംഘം പ്രവർത്തകർ തള്ളി വീഴ്ത്തിയെന്നാണ് ആക്ഷേപം. ആ സമയത്ത് ഇദ്ദേഹത്തിൻ്റെ മകനും ഒപ്പമുണ്ടായിരുന്നു. ഇതോടെ രമേശ് ചെന്നിത്തല ഉദ്ഘാടന പരിപാടിയിൽ നിന്നും പിൻവാങ്ങി.

പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ നവീൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പരിപാടിയുടെ ബോർഡുകളും മറ്റും നശിപ്പിക്കുകയും കെ പി കുഞ്ഞിക്കണ്ണനെ കൈയേറ്റം ചെയ്യാൻ മുതിർന്നതെന്നുമാണ് ആരോപണം. തുടർന്ന് പൊലീസ് ഇടപെട്ടാണ് അദ്ദേഹത്തെ രക്ഷിച്ച് ദേശീയ പാതയിലെത്തിച്ചത്. അര മണിക്കൂറിലധികം ഫൈൻ ആർട്സ് സൊസൈറ്റി മതിൽക്കെട്ടിനകത്ത് നേതാക്കളെ പൂട്ടിയിട്ടാണ് ഒരു വിഭാഗം പ്രതിഷേധം നടത്തിയത്. ചന്തേര ഇൻസ്പെക്ടർ പി നാരായണൻ്റെ നേതൃത്വത്തിലുള്ള പൊലീസെത്തിയാണ് പൂട്ടിയിട്ടവരെ ഗേറ്റിന് പുറത്തിറക്കിയത്. പൊലീസ് ലാത്തിയും വീശിയിരുന്നു.

അതേ സമയം പിലിക്കോട് മണ്ഡലം പ്രസിഡൻ്ററിയാതെ കോൺഗ്രസ് നേതാവായ ചെന്നിത്തല ഇവിടെ എത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും കെ പി സി സി പ്രസിഡണ്ടിൻ്റെ നിർദേശപ്രകാരമാണ് പരിപാടി ഒഴിവാക്കിയതെന്നുമാണ് മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ വിശദീകരണം. പാർടിയെ അറിയിക്കാതെ നടന്ന പരിപാടിയായത് കൊണ്ട് പ്രതിഷേധം അറിയിക്കുക മാത്രമാണ് ഉണ്ടായതെന്നും , പൊലീസാണ് സംഘർഷമുണ്ടാക്കിയതെന്നുമാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.


Keywords: Kasaragod, Kerala, News, Top-Headlines, Politics, Police, Issue, Ramesh-Chennithala, President, Case, Congress, Chandera, Pilicode, Inauguration, Attack, MLA, KPCC-president, Committee, Conflict among congress workers in Ramesh Chennithala's programme; Police registered case against 12 people.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia