സിപിഎം ജില്ലാ സമ്മേളനത്തില്‍ മത്സരം ഒഴിവായത് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം
Jan 10, 2018, 19:39 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2018) സിപിഎം ജില്ലാ സമ്മേളനത്തില്‍ മത്സരം ഒഴിവായത് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം വി ബാലകൃഷ്ണനെതിരെ ചെറുവത്തൂരിലെ പി. ജനാര്‍ദനന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ മത്സരരംഗത്തു നിന്നും ജനാര്ദനന് പിന്മാറുകയായിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ മൂന്നു പേരെ പ്രതിനിധികള്‍ നിര്‍ദേശിച്ചു. കാസര്‍കോട് ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫയെ ദേലംപാടിയിലെ ടി.സി രാമനാണ് നിര്‍ദേശിച്ചത്. മൊഗ്രാലിലെ റഫീഖ് ഹനീഫയെ പിന്താങ്ങി. ഹനീഫ മത്സരത്തിനായി ഉറച്ചുനില്‍ക്കുകയും സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഹനീഫയെ നിര്‍ദേശിച്ച ടി.രാമന് നിര്‍ദേശത്തില്‍ നിന്നും പിന്മാറുകയുമാണ് ചെയ്തത്. ഇതോടെ മത്സരം ഒഴിവായി.
ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ വി.പി ജാനകിയെ ഉള്‍പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വം ഇതും അംഗീകരിച്ചില്ല.
Also Read:
എം വി ബാലകൃഷ്ണന് മാസ്റ്റര്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Conference, Competition canceled due to the intervention of the leaders in CPM District conference
< !- START disable copy paste -->
Keywords: Kasaragod, Kerala, news, CPM, Conference, Competition canceled due to the intervention of the leaders in CPM District conference