പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയക്കും; ഓര്‍ത്തുവെക്കുക ഈ കാര്യങ്ങള്‍
Mar 12, 2019, 11:28 IST
ന്യൂഡെല്‍ഹി: (www.kvartha.com 12.03.2019) 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചു. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.
ഇതോടൊപ്പം, ചരിത്രത്തിലാദ്യമായി, പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്കും കര്‍ശന നിയമങ്ങള്‍ കമ്മീഷന് മുന്നോട്ട് വെച്ചിട്ടുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
* നാമനിര്‍ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും സമര്‍പ്പിക്കണം.
* മുന്‍കൂട്ടി സര്ട്ടിഫിക്കേഷന് നേടിയ പരസ്യങ്ങള്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാവൂ.
* മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയപരസ്യങ്ങള്‍ മാത്രമേ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, യൂട്യൂബ് എന്നിവ വഴി പ്രസിദ്ധപ്പെടുത്താവൂ.
* സ്ഥാനാര്‍ത്ഥികളുടെ മൊത്തം തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ സോഷ്യല്‍ മീഡിയ കാംപെയ്നിനായി ചെലവഴിച്ച തുകയും ഉള്‍പ്പെടുത്തണം.
* സോഷ്യല്‍ മീഡിയകളില്‍ സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് കാംപെയ്നിനായി ഉപയോഗിക്കാന്‍ പാടില്ല.
* വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയ പരസ്യപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ എന്നീ കമ്പനികള്‍ കമ്മീഷന് ഉറപ്പു നല്‍കിയിട്ടുണ്ട്.
* രാഷ്ട്രീയപാര്‍ട്ടികളുടെ പരസ്യങ്ങള്‍ പ്രത്യേകം ഹൈലൈറ്റ് ചെയ്യണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
* ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പരാതികള്‍ സ്വീകരിക്കുന്നതിനായി നിയമിച്ച പ്രത്യേക ഉദ്യോഗസ്ഥനെ സമീപിക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Code of conduct for social media;remember these things, New Delhi, news, Top-Headlines, Social networks, Politics, Kerala.