ലഘുലേഖ വിഷയത്തില്‍ മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
Aug 24, 2017, 17:19 IST
തിരുവനന്തപുരം: (www.kasargodvartha.com 24.08.2017) ലഘുലേഖ വിതരണം ചെയ്തതിന് മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മുജാഹിദ് പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത് ഗൗരവമായി കാണുന്നു. എന്നാല്‍ ആര്‍എസ്എസ് ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കണമെന്ന് കരുതി നടക്കുകയാണ്. അതിന് മരുന്നിട്ട് കൊടുക്കുന്ന നടപടി ആരും നടത്താതിരിക്കുകയാണ് വേണ്ടത്. പിണറായി പറഞ്ഞു.
പരവൂരില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ വളണ്ടിയര്‍മാര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ മറ്റ് മതവിശ്വാസത്തെ അവഹേളിക്കുന്ന ഭാഗമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം ലഘുലേഖകള്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ വിതരണം ചെയ്ത് അവര്‍ക്ക് വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ മരുന്നിട്ട് കൊടുക്കരുതെന്നും പിണറായി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത മുന്ന് ലഘുലേഖയില്‍ രണ്ടെണ്ണത്തില്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഒരു ലഘുലേഖയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലഘുലേഖയില്‍ പറയുന്ന ഭാഗം ഇങ്ങനെയാണ്, ''നാം ഇന്ന് എന്തിന്റെ പിറകെയാണ്? ആരോടാണ് പ്രാര്‍ത്ഥിക്കുന്നത്? വിഗ്രഹങ്ങളോട്, ജീവിക്കുന്നവരോ മരിച്ചവരോ ആയ ആള്‍ദൈവങ്ങളോട്, പുണ്യാളന്മാര്‍, ഔലിയ, ബീവി, സിദ്ധന്‍.. പാടില്ല സുഹൃത്തെ, ഇവരൊക്കെയും ആ മഹാനായ സൃഷ്ടാവിന്റെ സൃഷ്ടി മാത്രം. ഇവരൊന്നിച്ച് കൂടിയാല്‍ പോലും ഒരു ഈച്ചയെ പോലും സൃഷ്ടിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കില്ല''.
ഇത്തരം കാര്യങ്ങള്‍ ഒരു വിഭാഗത്തിന് വിശ്വസിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരും ഇങ്ങനെ വിശ്വസിക്കണമെന്ന് കരുതുന്നത് ശരിയല്ല. അതാണ് ഞാന്‍ പറഞ്ഞത് മരുന്നിട്ട് കൊടുക്കരുതെന്ന്, മുഖ്യമന്ത്രി പറഞ്ഞു. ഇത് കണ്ടപ്പോള്‍ ആര്‍എസ്എസിന് നല്ല ഹരമായി. അവര്‍ക്ക് ഒരു അവസരമായി. അവര്‍ ഇടപെടുന്ന സാഹചര്യമുണ്ടായി. ഇക്കാര്യത്തില്‍ തെറ്റായ ചില സംഗതികള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, news, Mujahid, Religion, Top-Headlines, Pinarayi-Vijayan, Politics, RSS, CM's explanation on pamphlet distribution in Paravur