city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം എ ലത്വീഫിന് വോട് തേടി മുഖ്യമന്ത്രി; കയ്യടികളോടെ സദസ്

കാസർകോട്‌: (www.kasargodvartha.com 30.03.2021) മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ചൊവ്വാഴ്‌ച രാവിലെ മൊഗ്രാലിൽ കാസർകോട്‌, മഞ്ചേശ്വരം എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ റാലിയിൽ പങ്കെടുത്തു. സ്ഥാനാർഥികളായ എം എ ലത്വീഫ്, വിവി രമേശൻ എന്നിവർക്ക് വോട് തേടി മുഖ്യമന്ത്രി സംസാരിച്ചത് കയ്യടികളോടെയാണ് സദസ് വരവേറ്റത്.

അഞ്ച് വർഷത്തെ ഭരണത്തിൽ സംതൃപ്തരായ ജനങ്ങളെയാണ് കാണാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കാലത്തും വർഗീയതയോട് സമരസപ്പെട്ട് കിടന്ന ചരിത്രമാണ് കോൺഗ്രസിന്റേത്. കോവിഡ് വാക്സിനേഷൻ കഴിഞ്ഞാൽ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർകാർ പറയുന്നത്. എന്നാൽ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ഇടത് സർകാർ ആവർത്തിച്ചു പറയുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡിറ്റക്ഷൻ സെന്ററുകൾ തുറന്നിട്ടുണ്ട്. ഡിറ്റക്ഷൻ കേന്ദ്രങ്ങൾ ചിലരെ പൂട്ടാനാണ് എന്നാണ് പറയുന്നതെങ്കിലും ഗവണ്മെന്റിനെതിരെ ആരൊക്കെയുണ്ടോ അവരെയൊക്കെ ഡിറ്റക്ഷൻ കേന്ദ്രത്തിൽ എത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം എ ലത്വീഫിന് വോട് തേടി മുഖ്യമന്ത്രി; കയ്യടികളോടെ സദസ്

തെരെഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ കള്ളക്കഥകളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. അവയെല്ലാം കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഐഎൻഎൽ ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാനും പങ്കെടുത്തു.

തുടർന്ന്‌ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച്‌ എം എ ലത്വീഫ് വോട് തേടി. ബുധനാഴ്‌ച കാറഡുക്ക പഞ്ചായത്തിലാണ്‌ പര്യടനം. പകൽ മൂന്നിന്‌ കട്ടത്ത്‌ബയലിൽ ആരംഭിച്ച്‌ മഞ്ഞംപാറ, കൈതോട്‌, ആദൂർ, പൂത്തപ്പലം, നെല്ലിയടുക്കം, അടുക്കം, കൊട്ടംകുഴി എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം കർമംതോടിയിൽ സമാപിക്കും.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Pinarayi-Vijayan, M A Latheef, CM seeks vote for MA Latheef; The audience applauded.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia