city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CK Sreedharan | പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി; ആവോളം പ്രശംസയും; കോണ്‍ഗ്രസ് നേതാവ് സികെ ശ്രീധരന്‍ പാര്‍ടി വിടുമോ? സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച കൊഴുക്കുന്നു

കാസര്‍കോട്: (www.kasargodvartha.com) കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി വൈസ് പ്രസിഡന്റും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സികെ ശ്രീധരന്റെ പുസ്തകം പ്രകാശനം ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തിയതും അദ്ദേഹത്തിന്റെ പ്രശംസ ചൊരിയുന്ന വാക്കുകളും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ചയായി. സികെ ശ്രീധരന്‍ സിപിഎമില്‍ ചേരുമോയെന്നാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് വിവരം പുറത്തുവന്നത് മുതല്‍ തന്നെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
           
CK Sreedharan | പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി; ആവോളം പ്രശംസയും; കോണ്‍ഗ്രസ് നേതാവ് സികെ ശ്രീധരന്‍ പാര്‍ടി വിടുമോ? സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച കൊഴുക്കുന്നു

പി എസ് പിയില്‍ അംഗമായിരുന്ന ശ്രീധരന്‍ കോണ്‍ഗ്രസില്‍ ചെന്നു ചേര്‍ന്നതല്ലെന്നും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്‍ ദൂതനെ വിട്ട് ക്ഷണിക്കുകയായിരുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞത്. ശ്രീധരന്റ സുതാര്യമായ ജീവിതം വേണ്ടരീതിയില്‍ അംഗീകരിക്കപ്പെട്ടില്ലെന്ന പിണറായിയുടെ വാക്കുകളും സൂചനയാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
'ജീവിതം നിയമം നിലപാടുകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത ചടങ്ങില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പങ്കെടുക്കാത്തതും ചര്‍ചയായിട്ടുമുണ്ട്.
        
CK Sreedharan | പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി; ആവോളം പ്രശംസയും; കോണ്‍ഗ്രസ് നേതാവ് സികെ ശ്രീധരന്‍ പാര്‍ടി വിടുമോ? സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച കൊഴുക്കുന്നു

കെപിസിസി പുനസംഘടനയില്‍ പരിഗണിക്കാത്തതില്‍ ശ്രീധരന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അധികം വൈകാതെ രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങളോട് ശ്രീധരന്‍ പറഞ്ഞിരുന്നു. അത് എന്തായിരിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുമുണ്ട്. എന്നാല്‍ ശ്രീധരന്റ കോണ്‍ഗ്രസ് വിടില്ലെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറയുന്നത്. കെപിസിസി വൈസ് പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അഡ്വ. സികെ ശ്രീധരന്‍ ടിപി ചന്ദ്രശേഖരന്‍ കേസില്‍ പ്രോസിക്യൂടറായിരുന്നു.


കേരള ഹൈകോടതി അഡ്വകറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി. റിട. ജസ്റ്റിസ് എന്‍കെ ബാലകൃഷ്ണന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം രാജഗോപാലന്‍ എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെവി സുജാത, എംവി ബാലകൃഷ്ണന്‍, പികെ ഫൈസല്‍, കെപി സതീഷ് ചന്ദ്രന്‍, ഗോകുല്‍ദാസ് കാമത്ത്, ടിവി ബാലകൃഷ്ണന്‍, എം ഹമീദ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കരീം ചന്തേര, മുഹമ്മദ് ഹാഷിം, ഡോ. സി ബാലന്‍, എന്‍ രാജ്‌മോഹന്‍, എം നാരായണ ഭട്ട്, പി പ്രവീണ്‍ കുമാര്‍, ത്വാഹ മാടായി, വേണുഗോപാലന്‍ നമ്പ്യാര്‍, വിവി രമേശന്‍, ബശീര്‍ ആറങ്ങാടി, പികെ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Pinarayi-Vijayan, Political-News, Politics, Congress, CPM, Programme, Book-Release, CK Sreedharan, CM Pinarayi Vijayan released Congress leader CK Sreedharan's autobiography.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia