കേരളത്തിൻ്റെ സൈന്യമെന്ന് പറഞ്ഞ മത്സ്യതൊഴിലാളികളെ മുഖ്യമന്ത്രി പിന്നിൽ നിന്നും കുത്തി: കേന്ദ്ര മന്ത്രി വി മുരളീധരൻ
Feb 21, 2021, 21:14 IST
കാസർകോട്: (www.kasargodvartha.com 21.02.2021) അമേരിക്കൻ കമ്പനിക്ക് കേരളത്തിൻ്റെ ആഴക്കടലിൽ മത്സ്യബന്ധനത്തിന് രഹസ്യ അനുമതി നൽകി മത്സ്യതൊഴിലാളികളെ ഒറ്റു കൊടുത്ത ചതിയനാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്ര വിദേശകാര്യ പാർലമെന്‍ററി കാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
ലാവലിൻ മുതൽ തുടങ്ങിയ പിണറായി വിജയൻ്റെ അഴിമതി ഏറ്റവും ദരിദ്ര്യരായ ജനവിഭാഗമായ മത്സ്യതൊഴിലാളികളെ വഞ്ചിക്കുന്നതിൽ എത്തി നിൽക്കുന്നു. ഇം എം സി സി കമ്പനിക്ക് കേരളത്തിലെ ആഴക്കടലിൽ മത്സ്യ ബന്ധനം നടത്താൻ കരാർ ഒപ്പിട്ടതിന്‍റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.
ലാവലിൻ മുതൽ തുടങ്ങിയ പിണറായി വിജയൻ്റെ അഴിമതി ഏറ്റവും ദരിദ്ര്യരായ ജനവിഭാഗമായ മത്സ്യതൊഴിലാളികളെ വഞ്ചിക്കുന്നതിൽ എത്തി നിൽക്കുന്നു. ഇം എം സി സി കമ്പനിക്ക് കേരളത്തിലെ ആഴക്കടലിൽ മത്സ്യ ബന്ധനം നടത്താൻ കരാർ ഒപ്പിട്ടതിന്‍റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.
കേരളം പ്രളയത്തിൽ മുങ്ങി എറ്റവും വലിയ പ്രതിസന്ധിയിലായ ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത് മത്സ്യതൊഴിലാളികളായിരുന്നു. അവർക്ക് ദിവസ വേതനം നിശ്ചയിച്ച മുഖ്യമന്ത്രിയോട് സഹജീവികളോടുള്ള കരുണ കാണിക്കാനാണ് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയതെന്ന് പറഞ്ഞ് വേതനം വേണ്ടെന്ന് വച്ച നല്ല മനസ്സുള്ളവരാണ് മത്സ്യതൊഴിലാളികൾ.
കേരളത്തിന്‍റെ സൈന്യമെന്ന് മത്സ്യതൊഴിലാളികളെ വിശേഷിപ്പിച്ച മുഖ്യമന്ത്രി ആ സൈന്യത്തിന്‍റെ ചോറിലും കയ്യിട്ടുവാരുകയാണെന്ന് മന്ത്രി പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ മത്സ്യ സമ്പത്തിന് ഭീഷണി ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്ര സർക്കാർ വിദേശ ട്രോളറുകൾക്ക് അനുമതി നൽകാതിരുന്നത്. അമേരിക്കൻ കമ്പനിക്ക് മത്സ്യ ബന്ധനത്തിന് അനുമതി നൽകിയാൽ മാത്രമേ അഴിമതി നടത്താൻ കഴിയൂ എന്നു മനസ്സിലാക്കിയാണ് പിണറായി സർക്കാർ വളഞ്ഞ വഴിയിലൂടെ ഇതിന് ശ്രമിച്ചത്.
അഴിമതിക്കാരെയും കൊള്ളക്കാരെയും തുറന്ന് കാണിക്കാൻ വിജയ യാത്ര വഴിയൊരുക്കുമെന്നും മന്ത്രി വി മുരളീധരൻ പറഞ്ഞു. കേരളത്തെ അഴിമതി മുക്തമാക്കാനാണ് ശ്രീരാമൻ്റെ ജന്മഭൂമിയിൽ നിന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്രയിൽ പങ്കെടുക്കാനെത്തിയതെന്നും മന്ത്രി കൂട്ടിചേർത്തു.
Keywords: Kerala, News, Kasaragod, Top-Headlines, Politics, Political party, BJP, K.Surendran, Adv.Srikanth, Yogi Adithyanath, Kerala-yathra, Inauguration, CM cheats fishermen in Kerala: Union Minister V Muraleedharan.
< !- START disable copy paste -->