നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി; ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനും കൗണ്‍സിലര്‍ ഹമീദ് ബെദിരയ്ക്കും പരിക്ക്; മൈക്കും നെയിം ബോര്‍ഡും തകര്‍ത്തു
Jan 27, 2017, 16:03 IST
കാസര്‍കോട്: (www.kasargodvartha.com 27/01/2017) കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനും ലീഗ് കൗണ്‍സിലര്‍ ഹമീദ് ബെദിരയ്ക്കും പരിക്കേറ്റു.
ചെയര്‍പേഴ്‌സണ് കൈക്ക് മുറിവേറ്റ് ചോര പൊടിഞ്ഞു. ഭവനപുനരുദ്ധാരണ പ്രവൃത്തിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസയെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ട് കൗണ്‍സില്‍ യോഗങ്ങള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തടസ്സപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ചേര്‍ന്ന ബിജെപി കൗണ്‍സിലര്‍മാര്‍ തടസപ്പെടുത്തുകയായിരുന്നു. ചെയര്‍പേഴ്‌സണിന്റെ ഡയസിലേക്ക് കയറിയ മൂന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ മൈക്ക് തട്ടിപ്പറക്കുകയും നെയിം ബോര്‍ഡ് തകര്‍ക്കുകയും ഫയലുകള്‍ വലിച്ചെറിയുകയുമായിരുന്നു.
ഇതിനിടയിലാണ് ചെയര്‍പേഴ്‌സണിന്റെ കൈവിരല്‍ മുറിഞ്ഞത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. അക്രമം നടത്തിയ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
യോഗനടപടികള്‍ നിര്‍ത്തിവെച്ച ശേഷം പരിക്കേറ്റ ചെയര്‍പേഴ്‌സണെ ലീഗ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണിന്റെ കാബിനിലെത്തിക്കുകയായിരുന്നു. പരിക്കുള്ളതിനാല്‍ ചെയര്‍പേഴ്‌സണെ ആശുപത്രിയില്‍ പ്രവേശിക്കുമെന്ന് ലീഗ് അംഗങ്ങള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: League, Councillor, Kasaragod, BJP, Municipality, Injured, Chairperson, Hospital, Name Board, Files, Clash between IUML and BJP in Kasargod Municipality, Top-Headlines, Politics, Muslim-league,