മുഖ്യമന്ത്രി നിയമസഭയില്‍ മാപ്പു പറയണം: കുമ്മനം രാജശേഖരന്‍
May 6, 2017, 20:01 IST
തിരുവനന്തപുരം: (www.kasargodvartha.com 06.05.2017) മുഖ്യമന്ത്രി നിയമസഭയില്‍ മാപ്പു പറയണമെന്ന ആവശ്യമുന്നയിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികളുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത് ആയുധങ്ങള്‍ തന്നെയാണെന്ന് പോലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മാപ്പുപറയണമെന്ന ആവശ്യം കുമ്മനം രാജശേഖരന്‍ ഉന്നയിച്ചത്.
ജോയിസ് ജോര്‍ജ് എം പിയുടെ ഭൂമി കയ്യേറ്റത്തെപ്പറ്റിയും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സ്വന്തം ഭാഗം വിജയിപ്പിക്കാന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പിണറായി വിജയന്‍ അവസാനിപ്പിക്കണമെന്നും കുമ്മനം പറഞ്ഞു. പോലീസ് അന്വേഷണം നടത്തുന്ന കാര്യത്തെപ്പറ്റി മുഖ്യമന്ത്രി അഭിപ്രായം പറയുന്നത് കേസിനെ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും മാരകായുധങ്ങള്‍ നിര്‍മാണ സാമഗ്രികളാണെന്ന് പറയാനുള്ള തന്റേടം പിണറായി വിജയന് മാത്രമേ ഉള്ളൂ എന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പോലീസ് എഫ് ഐ ആര്‍ പ്രകാരം മഹാരാജാസ് കോളജില്‍ നിന്ന് പിടികൂടിയത് മാരകായുധങ്ങളാണെന്നും ഏത് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അത് ആയുധങ്ങളല്ലെന്ന് പറഞ്ഞതെന്ന് പിണറായി വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ സി പി എം നേതാക്കളാണെന്നും ഈ കയ്യേറ്റക്കാരെല്ലാം തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തരാണെന്നും കുമ്മനം പറഞ്ഞു. കയ്യേറ്റക്കാരനാണെന്ന് സര്‍ക്കാര്‍ റിപോര്‍ട്ടിലുള്ള ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവും കുമ്മനം ഉന്നയിക്കുകയുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Pinarayi-Vijayan, BJP, Police, College, Land, Weapons, Acquisition, Idukki, Kummanam Rajasekharan, Apologize.