പോലീസിന് ശമ്പളം നല്‍കുന്നത് സി പി എം പാര്‍ട്ടി ഓഫിസില്‍ നിന്നല്ല: ചെര്‍ക്കളം അബ്ദുല്ല
Mar 1, 2017, 11:32 IST
കാസര്‍കോട്: (www.kasargodvartha.com 01.03.2017) ഗവ. കോളജുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ പേരില്‍ എം എസ് എഫ് ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് നടത്തിയ ഗുണ്ടായിസം അപലപനീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. സി പി എം ഭരിക്കുമ്പോള്‍ ചില പോലീസുകാര്‍ സൂപ്പര്‍ സഖാക്കളായി മാറുന്നത് നല്ലതിനല്ല. പോലീസിന്റെ പണി ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കലാണ്. അദ്ദേഹം പറഞ്ഞു.
Keywords: Kerala, kasaragod, Police, CPM, Cherkalam Abdulla, Muslim-league, Clash, SFI, MSF, news, Politics, Political party, Cherkalam Abdulla against police