Chandy Oommen | കുടുംബത്തോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നത്, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ചിലര്‍ വ്യാജ രേഖയുണ്ടാക്കി, പലതും പറയാനുണ്ട്, സമയമാകുമ്പോള്‍ പറയും; അപ്പയെ വിദഗ്ധ ചികിത്സക്കായി ഞായറാഴ്ച ബെംഗ്ലൂറിലേക്ക് മാറ്റുമെന്നും മകന്‍ ചാണ്ടി ഉമ്മന്‍
Feb 11, 2023, 12:45 IST
തിരുവനന്തപുരം: (www.kasargodvartha.com) ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ചിലര്‍ വ്യാജ രേഖയുണ്ടാക്കിയെന്ന ആരോപണവുമായി മകന്‍ ചാണ്ടി ഉമ്മന്‍. ഇവിടെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ ചിലര്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ആരോപിച്ചു. കുടുംബത്തോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പലതും പറയാനുണ്ട്. സമയമാകുമ്പോള്‍ പറയും. ഉമ്മന്‍ ചാണ്ടിക്ക് ന്യൂമോണിയ മാറിയിട്ടുണ്ട്. എന്നാലും ക്ഷീണിതനാണെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. വിദഗ്ധ ചികിത്സക്കായി ഞായറാഴ്ച ബെംഗ്ലൂറിലേക്ക് മാറ്റുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മന്‍ചാണ്ടിയെ എഐസിസി ജെനറല്‍ സെക്രടറി വേണുഗോപാല്‍ സന്ദര്‍ശിച്ചു. എഐസിസി തയാറാക്കിയ ചാര്‍ടേഡ് വിമാനത്തിലാകും അദ്ദേഹത്തെ ബെംഗ്ലൂറിലേക്ക് മാറ്റുകയെന്ന് വേണുഗോപാല്‍ പറഞ്ഞു.
Keywords: Chandy Oommen about fake news of his family, Thiruvananthapuram, News, Politics, Health, Hospital, Treatment, Oommen Chandy, Top-Headlines, Kerala.