city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിഎച്ച് അഹമ്മദ് ഹാജി സ്മാരക പുരസ്‌കാരം പിഎ മുഹമ്മദ് കുഞ്ഞി ഹാജിക്ക്

കാസര്‍കോട്: (www.kasargodvartha.com 03.09.2019) ഐഎംസിസി ദുബൈ-ജില്ലാ കമ്മിറ്റി സിഎച്ച് അഹ്മദ് ഹാജിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സ്മാരക പുരസ്‌ക്കാരത്തിന് പിഎ മുഹമ്മദ് കുഞ്ഞി ഹാജി അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ക്യാഷ് അവാര്‍ഡും ഫലകവുമാണ് പുരസ്‌കാരം. കാസര്‍കോട്ടെ രാഷ്ട്രീയ- സാമൂഹിക മേഖലയിലെ നിറസാന്നിധ്യവും ചെമനാട് പഞ്ചായത്ത് ബോര്‍ഡ് മുന്‍ വൈസ് പ്രസിഡന്റും ഐഎന്‍എല്‍ മുന്‍ ജില്ലാ പ്രസിഡന്റുമാണ് പിഎ മുഹമ്മദ് കുഞ്ഞി ഹാജി. അദ്ദേഹത്തിന്റെ ദീര്‍ഘകാല രാഷ്ടീയ - സാമൂഹിക  രംഗത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം നല്‍കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

സിഎച്ച് അഹമ്മദ് ഹാജി സ്മാരക പുരസ്‌കാരം പിഎ മുഹമ്മദ് കുഞ്ഞി ഹാജിക്ക്



കാസര്‍കോട് അടുത്ത് തന്നെ നടക്കുന്ന പരിപാടിയില്‍ പുരസ്‌ക്കാരം നല്‍കും. കഴിഞ്ഞ തവണ മുഹമ്മദ് മുബാറക് ഹാജിയായിരുന്നു പുരസ്‌ക്കാരത്തിന് അര്‍ഹനായത്. കാസര്‍കോട്ടെ രാഷ്ട്രീയ, സാമൂഹിക-ജീവകാരുണ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. അഖിലേന്ത്യാ മുസ്ലിംലീഗിന്റെ നേതൃസ്ഥാനത്തു നിന്നും പിന്നീട് ഐഎന്‍എല്ലിന്റെ രൂപീകരണത്തിനായി  നിര്‍ണ്ണായകമായ പങ്കുവഹിച്ച നേതാവു കൂടിയാണ് സിഎച്ച് അഹമ്മദ് ഹാജി.

ഐഎന്‍എല്ലിന്റെ പ്രഥമ ജില്ലാ പ്രസിഡന്റുമായിരുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അന്നത്തെ കാലഘട്ടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,  പള്ളികള്‍ എന്നിവ പടുത്തുയര്‍ത്തുയര്‍ത്തുന്നതിനായി സാമ്പത്തിക സഹായം നല്‍കി മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചയാളായിരുന്നു  സി എച്ച് അഹമ്മദ് ഹാജിയെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ജില്ലാപ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം,  ട്രഷറര്‍ മുഹമ്മദ് മുബാറക്ക് ഹാജി,  ഐഎംസിസി അബുദാബി കമ്മിറ്റി പ്രസിഡന്റ് എന്‍എം അബ്ദുള്ള സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Award, Kerala, Memorial, cash, Trophy, Politics, CH Ahammed haji memmorial award goes to PA Muhammad Kunhi Haji

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia