city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രകടനം നടത്തിയതിന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു, 153 (എ) ചുമത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2018) മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രകടനം നടത്തിയതിന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 153 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണിന്റെ നിര്‍ദേശ പ്രകാരമാണ് കേസ്. വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രൂപത്തില്‍ തിങ്കളാഴ്ച രാവിലെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയത്.

പള്ളിയില്‍ കയറി വെട്ടുമെന്ന് പരസ്യമായി മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തത്. '1992 മറന്നോ എന്നും ഹിന്ദുത്വത്തിന് നേരെവന്നാല്‍ തച്ചുടക്കുമെന്നും ഗുജറാത്ത് ഓര്‍മയുണ്ടാവണമെന്നും' പ്രകടനത്തില്‍ ഭീഷണിമുഴക്കിയിരുന്നു. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. നേരത്തെ മാര്‍ഗതടസം സൃഷ്ടിച്ചതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രകടനം നടത്തിയതിന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു, 153 (എ) ചുമത്തി

ഇതിനു പിന്നാലെയാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതിന് 153 (എ) വകുപ്പു കൂടി കൂട്ടിചേര്‍ത്ത് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. ഹൊസ്ദുര്‍ഗ് എസ് ഐ സന്തോഷ് കുമാറിന്റെ പരാതിയിലാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, RSS, Police, Case, Politics, Advertising slogan, Case against Hindu Aikyavedi volunteers for communal march.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia