വികസനം ചർചയാക്കി കാഞ്ഞങ്ങാട്ടെ സ്ഥാനാർഥികൾ; പഞ്ചഭയിൽ വാക്പയറ്റ്
Mar 29, 2021, 23:31 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2021) വികസനവിഷയം ചർചയാക്കി കാഞ്ഞങ്ങാട്ടെ ഇടതു വലതു മുന്നണി സ്ഥാനാര്‍ഥികള്‍. കാസര്‍കോട് പ്രസ് ക്ലബിന്റെ പഞ്ചസഭയിലായിരുന്നു വാക്പയറ്റ്. എംഎല്‍എയായും റവന്യു മന്ത്രിയായും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇ ചന്ദ്രശേഖരന്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ എന്തു വികസനമാണ് കൊണ്ടുവന്നതെന്നായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി പി വി സുരേഷിന്റെ ചോദ്യം.
കാഞ്ഞങ്ങാടിന്റെ സമസ്ത മേഖലകളിലും വികസനമെത്തിച്ചുവെന്ന് ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. കാഞ്ഞങ്ങാടിന്റെ സമസ്ത മേഖലകളിലും വികസനം എത്തിക്കാനായതു തന്റെ ഭരണകാലത്തെ നേട്ടമായി റവന്യു മന്ത്രി കൂടിയായ ഇ ചന്ദ്രശേഖരന്‍ എടുത്തുപറഞ്ഞു. മന്ത്രി പദവിയിലിരുന്നു 353 കോടിയുടെ വികസന പ്രവൃത്തികളാണു മണ്ഡലത്തിനായി താന്‍ നടത്തിയിട്ടുള്ളത്.
കാഞ്ഞങ്ങാടിന്റെ സമസ്ത മേഖലകളിലും വികസനമെത്തിച്ചുവെന്ന് ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. കാഞ്ഞങ്ങാടിന്റെ സമസ്ത മേഖലകളിലും വികസനം എത്തിക്കാനായതു തന്റെ ഭരണകാലത്തെ നേട്ടമായി റവന്യു മന്ത്രി കൂടിയായ ഇ ചന്ദ്രശേഖരന്‍ എടുത്തുപറഞ്ഞു. മന്ത്രി പദവിയിലിരുന്നു 353 കോടിയുടെ വികസന പ്രവൃത്തികളാണു മണ്ഡലത്തിനായി താന്‍ നടത്തിയിട്ടുള്ളത്.
മലയോര ഹൈവേ ഉള്‍പെടെ നാടിന്റെ സ്വപ്‌നങ്ങള്‍ പലതും പൂവണിഞ്ഞുവരികയാണ്. മണ്ഡലത്തില്‍ മാത്രം 900 കോടിയുടെ റോഡു പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിന്റെ മുഖഛായ മാറ്റുന്നതിനു തന്റെ കാലയളവിലാണ് ഫണ്ട് അനുവദിച്ചതെന്നു പറഞ്ഞ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് നഗരം പൈതൃക നഗരമാക്കുന്നതിനു 10കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തതായും അവകാശപ്പെട്ടു.
56 സ്‌കൂളുകളില്‍ ഹൈടെക് ക്ലാസുമുറികളൊരുക്കുന്നതിനുള്‍പ്പെടെ 106 കോടിയുടെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്. മറ്റു മണ്ഡലങ്ങളിലെ ക്ലാസുമുറികള്‍ ഉള്‍പെടെ മികവ് നേടുന്നതിനു മുമ്പു തന്നെ തന്റെ മണ്ഡലത്തില്‍ ഇതെല്ലാം സാധ്യമായെന്നും ചന്ദ്രശേഖരന്‍ അവകാശപ്പെട്ടു.
പനത്തടിയിൽ പുതിയ താലൂക്ക് ആശുപത്രിക്കായി നടപടികളാരംഭിച്ചു. ജില്ലാ ആശുപത്രിയില്‍ അടിയന്തിര ഹൃദ്രോഗ ചികിത്സ ആരംഭിക്കാനായത് നേട്ടമായി ഉയര്‍ത്തി. പുതിയകോട്ടയില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമുള്ള ആശുപത്രക്കായി 12 കോടിയാണ് വകയിരുത്തിയത്. 12 കോടി രൂപ ചിലവില്‍ റവന്യു ടവര്‍ നിര്‍മിക്കാനായത് വലിയ നേട്ടമായി. കൂടാതെ കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. വികസനമെല്ലാം ജനങ്ങള്‍ക്കറിയാമെന്നും ഇത്തവണ വന്‍ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നും ചന്ദ്രശേഖരന്‍ അവകാശപ്പെട്ടു.
മന്ത്രിസഭയില്‍ രണ്ടാമനായിട്ടും ചെയ്തതൊന്നും കാണാനില്ലെന്നായിരുന്നു യു ഡി എഫ് സ്ഥാനാർഥി പി വി സുരേഷിൻ്റെ ആക്ഷേപം. മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ എംഎല്‍എയും ഒരു തവണ റവന്യു മന്ത്രിയായിട്ടും മണ്ഡലത്തില്‍ വികസനമൊന്നും കാണാനില്ലെന്നു യു ഡി എഫ് സ്ഥാനാര്‍ഥി പി വി സുരേഷ് പറഞ്ഞു.
മലയോര-തീരദേശ മേഖലകളില്‍ കാര്യമായ പദ്ധതികളൊന്നും കൊണ്ടുവരാനായില്ല. റീസര്‍വേ നടപടികളുണ്ടായെങ്കിലും ഇതിന്റെ ദുരിതം ഏറെ ജനങ്ങള്‍ അനുഭവിച്ചെന്നും കുറ്റപ്പെടുത്തി. ഭൂമിയുടെ യഥാര്‍ഥ രേഖകള്‍ക്കായി ജനം വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. കടല്‍ക്ഷോഭം രൂക്ഷമായ തീരമേഖലകളില്‍ കടല്‍ഭിത്തി നിര്‍മാണം എങ്ങുമെത്തിയില്ല.
അജാനൂര്‍ മിനി ഹാര്‍ബര്‍ നിര്‍മാണവും മരീചികയായി തുടരുകയാണ്. മലയോര ഹൈവേയ്ക്കു തുടക്കം കുറിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് അദ്ദേഹം ചന്ദ്രശേഖരനു മറുപടിയായി പറഞ്ഞു. ജില്ലാ ആശുപത്രി സൂപര്‍ സ്‌പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്താന്‍ അവസരമുണ്ടായെങ്കിലും അതിനായി എംഎല്‍എ ഒന്നും ചെയ്തില്ല.
അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയെന്നു പറയുന്നുണ്ടെങ്കിലും അവിടെ ഒരുതുള്ളി വെള്ളമില്ലെന്നും ആക്ഷേപിച്ചു. കൂടാതെ വൈദ്യുതി സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടുമില്ല. മലയോര മേഖലകളില്‍ കാട്ടാനശല്യം തടയുന്നതിനു സംവിധാനങ്ങളൊരുക്കുന്നതിലും പരാജയപ്പെട്ടു.
ജനങ്ങളുടെ പ്രതീക്ഷ യു ഡി എഫിലാണെന്നും താന്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സുരേഷ് അവകശപ്പെട്ടു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Press Club, UDF, LDF, E.Chandrashekharan, P V Suresh, Candidates of Kanhangad discuss development in Punchasabha.
< !- START disable copy paste -->