city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cabinet reshuffle | എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ടി നായകനായതോടെ രണ്ടാം പിണറായി മന്ത്രിസഭയില്‍ പുനഃസംഘടന ഉറപ്പായി; പുതുതായി 2 മന്ത്രിമാര്‍ക്ക് പുറമേ കാര്യമായ അഴിച്ചുപണിക്കും കളമൊരുങ്ങി; അഡ്വ. സി എച് കുഞ്ഞമ്പുവിനും സാധ്യത; ഘടകങ്ങള്‍ ഇത്തവണ അനുകൂലം

കാസര്‍കോട്: (www.kasargodvartha.com) തദ്ദേശ സ്വയം ഭരണ മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ സിപിഎം സംസ്ഥാന സെക്രടറിയായതോടെ രണ്ടാം പിണറായി മന്ത്രിസഭയില്‍ പുനഃസംഘടന നടക്കുമെന്ന് ഉറപ്പായി. ഉടന്‍ തന്നെ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിസ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയും. പിണറായി വിജയന്‍ ആദ്യമായി സിപിഎം സംസ്ഥാന സെക്രടറിയായതും മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴാണ്. തുടര്‍ന്ന് അന്നത്തെ ഇകെ നായനാര്‍ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ച് പാര്‍ടിയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. മുഴുവന്‍ സമയ പ്രവര്‍ത്തനം വേണ്ടതാണ് പാര്‍ടി സെക്രടറി പദവി.
                   
Cabinet reshuffle | എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ടി നായകനായതോടെ രണ്ടാം പിണറായി മന്ത്രിസഭയില്‍ പുനഃസംഘടന ഉറപ്പായി; പുതുതായി 2 മന്ത്രിമാര്‍ക്ക് പുറമേ കാര്യമായ അഴിച്ചുപണിക്കും കളമൊരുങ്ങി; അഡ്വ. സി എച് കുഞ്ഞമ്പുവിനും സാധ്യത; ഘടകങ്ങള്‍ ഇത്തവണ അനുകൂലം

ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചെങ്കിലും ഒന്നാം പിണറായി മന്ത്രിസഭയെ പോലെ രണ്ടാം സര്‍കാര്‍ മികവ് പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനം പാര്‍ടിക്കുള്ളിലും അണികള്‍ക്കിടയിലും പൊതുജനങ്ങളിലും വ്യാപകമാണ്. നിലവില്‍ സജിചെറിയാന്‍ രാജിവെച്ച ഒഴിവ് മന്ത്രിസഭയിലുണ്ട്. എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കൂടി സ്ഥാനമൊഴിയുന്നതോടെ അത് രണ്ടാവും. ഈയൊരു പശ്ചാത്തലത്തില്‍ കാര്യമായ പുനഃസംഘടനയിലേക്ക് സിപിഎം കടക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. ഒന്നാം പിണറായി സര്‍കാരിലെ ജനകീയ മുഖമായിരുന്നു കെകെ ശൈലജയെ അടക്കം മന്ത്രിസഭയില്‍ ഉള്‍പെടുത്തി പ്രതിച്ഛായ മെച്ചെപ്പടുത്തുമെന്നാണ് വിവരം. അതേസമയം തന്നെ പുതുമുഖങ്ങളെ കൂടി പാര്‍ടി പരിഗണിക്കുമെന്നാണ് അറിയുന്നത്.

ഇത്തവണ രണ്ട് മന്തിമാരുടെ ഒഴിവ് വരുന്ന സാഹചര്യത്തില്‍ അതിലൊന്ന് കാസര്‍കോടിന് ലഭിക്കുമെന്നാണ് കാസര്‍കോട്ടെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഉദുമ എംഎല്‍എ അഡ്വ. സി എച് കുഞ്ഞമ്പു മന്ത്രിയായേക്കും. നേരത്തെയും മന്ത്രിസ്ഥാന ചര്‍ചകളില്‍ സി എച് കുഞ്ഞമ്പുവിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എല്‍ഡിഎഫിന് മൂന്ന് എംഎല്‍എമാര്‍ ഉണ്ടെങ്കിലും ജില്ലയില്‍ നിന്ന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് കുഞ്ഞമ്പുവിന് അനുകൂല ഘടകമാണ്. 1987 ല്‍ തൃക്കരിപ്പൂരില്‍ നിന്ന് വിജയിച്ച് ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയതിന് ശേഷം കാസര്‍കോട് ജില്ലയില്‍ ഒരു സിപിഎം മന്ത്രിയും ഉണ്ടായിട്ടില്ല. 2011-16 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും കാസര്‍കോടിന് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. അവസാനമായി കാസര്‍കോട് നിന്ന് മന്ത്രിമാരായത് ചെര്‍ക്കളം അബ്ദുല്ലയും ഇ ചന്ദ്രശേഖരനുമാണ്.

കാസര്‍കോട്ടെ സിപിഎമിന്റെ പ്രമുഖ നേതാവായ സി എച് കുഞ്ഞമ്പു അണികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ജനകീയനാണ്. അദ്ദേഹത്തിന്റെ സംഘാടക ശേഷിയും എടുത്ത് പറയേണ്ടതാണ്. മന്ത്രിസഭ രൂപീകരണ വേളയില്‍ സി എച് കുഞ്ഞമ്പുവിന് മന്ത്രി സ്ഥാനം നല്‍കുന്നത് പരിഗണനയ്ക്ക് വന്നിരുന്നുവെങ്കിലും ഘടക കക്ഷികളെയും മറ്റുമാനദണ്ഡങ്ങളും പരിഗണിക്കേണ്ടി വന്നപ്പോള്‍ അവസരം നഷ്ടമാവുകയായിരുന്നു. ഇത്തവണ ജില്ലാ നേതൃത്വത്തിന്റെയും സമ്മര്‍ദം ലഭിക്കുന്ന പക്ഷം കാസര്‍കോടിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലങ്ങളായി എല്ലാ മേഖലകളിലും കാസര്‍കോട് കനത്ത അവഗണയാണ് നേരിടുന്നത്. മികച്ച പദ്ധതികളൊന്നും തന്നെ കാസര്‍കോട്ടേക്ക് ലഭിക്കുന്നില്ല. ഉന്നതമായ സ്ഥാനങ്ങളില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നാണ് വിമര്‍ശനം. ഈ രീതിക്ക് മാറ്റം വരുത്താന്‍ കാസര്‍കോടിന് മന്ത്രിസ്ഥാനം അത്യന്താപേക്ഷിതമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സിപിഎമിന്, മന്ത്രിസ്ഥാനം നല്‍കുന്നതിലൂടെ രാഷ്ട്രീയമായ നേട്ടവും ലഭിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത സെക്രടറിയേറ്റ് യോഗത്തില്‍ ഉണ്ടാവുമെന്നാണ് വിവരം.

Keywords: News, Kerala, Kasaragod, Top-Headlines, Politics, Political Party, CPM, Government, Pinarayi-Vijayan, Government of Kerala, Adv. CH Kunjambu MLA, M. V. Govindan Master, Cabinet reshuffle: Adv. CH Kunjambu may become minister. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia