city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

By-election | പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും

തിരുവനന്തപുരം: (www.kasargodvartha.com) ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും. തിരഞ്ഞെടുപ്പ് കമിഷനാണ് ഇക്കാര്യം അറിയിച്ചത്. എട്ടാം തീയതിയാണ് വോടെണ്ണല്‍.

നോമിനേഷൻ സമർപിക്കേണ്ട അവസാന തീയതി - ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന - ഓഗസ്റ്റ് 18, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21 നുമാണ്.

ഉപതിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക ഒരുക്കങ്ങൾ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഉമ്മൻചാണ്ടിയോടുള്ള ജനവികാരവും മുൻനിർത്തിയായിരിക്കും യുഡിഎഫ് വോട് അഭ്യർഥിക്കുക. മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായതുകളിലും എൽഡിഎഫ് ആണ് ഭരിക്കുന്നതെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയായിരിക്കും മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുകയെന്നാണ് സൂചന. എൽഡിഎഫിന് വേണ്ടി യുവ നേതാവ് ജെയ്‌ക് സി തോമസ് മത്സരിച്ചേക്കും. 2019ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോടായിരുന്നു.

ഇക്കഴിഞ്ഞ ജുലൈ 18ന് ചൊവ്വാഴ്ച പുലര്‍ചെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മരണം. ബെംഗ്ലൂര്‍ ചിന്മയ മിഷന്‍ ആശുപത്രിയില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പരാജയമെന്തെന്നറിയാതെ കോട്ടയത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ തുടര്‍ചയായ പതിനൊന്നു വിജയങ്ങള്‍ നേടിയ ഉമ്മന്‍ചാണ്ടി തന്റെ നിയമസഭാ പ്രവര്‍ത്തനത്തില്‍ അരനൂറ്റാണ്ടിലേറെ പൂര്‍ത്തിയാക്കിയ നേതാവാണ്. ഈ അത്യപൂര്‍വ നേട്ടം സ്വന്തമാക്കുന്ന, ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഇന്‍ഡ്യയിലെ തന്നെ ആദ്യത്തെ എംഎല്‍എ എന്ന ബഹുമതിയും കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരില്‍ പുതുപ്പള്ളിക്കാര്‍ വിളിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് മാത്രമായിരുന്നു സ്വന്തം. തുടര്‍ചയായ 13 വിജയവും 52 വര്‍ഷത്തെ നിയമസഭാംഗത്വവും നിലനിറുത്തി പാലാ മണ്ഡലത്തില്‍ റെകോഡിട്ട പരേതനായ കെഎം മാണിയാണ് കേരളത്തില്‍ മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയ ഒരേയൊരു ജനപ്രതിനിധി.

By-election | പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും

ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവെന്നതാണ് മലയാളികളുടെ മനസില്‍ ഉമ്മന്‍ചാണ്ടിക്കുള്ള വേറിട്ട സ്ഥാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വവും പ്രവര്‍ത്തനശൈലിയും. കാന്തികശക്തിയാലെന്ന പോലെ ജനങ്ങളെ തന്നിലേക്ക് ആകര്‍ഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം.

Keywords:  By-election in Puthupally constituency will be held on September 5, Thiruvananthapuram, News, Politics,  Puthupally By-election,  Election Commission, Oommen Chandy, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia