city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപകടങ്ങള്‍ക്ക് കാരണമാകുന്ന കെ എസ് ടി പി റോഡിലെ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഉദുമ: (www.kasargodvartha.com 05.08.2019) നിരന്തരമായി അപകടങ്ങള്‍ക്ക് കാരണമാകുന്ന കെ എസ് ടി പി റോഡില്‍ ഉദുമയിലെ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഹസീബിമിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. നേരത്തെ കെ എസ് ടി പിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മര്‍ദം കാരണം ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബസ് സ്റ്റാന്‍ഡ് പൊളിച്ചുമാറ്റണമെന്ന പഞ്ചായത്ത് ഉത്തരവ് കലക്ടര്‍ നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 നവംബറില്‍ ഹസീബ് കോടതിയെ സമീപിച്ചത്. കലക്ടര്‍ക്ക് നല്‍കിയ പരാതി അദ്ദേഹം ജില്ലാ റോഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ സേഫ്റ്റി വിഭാഗം ബസ്സ്റ്റാന്‍ഡ് പൊളിച്ചുമാറ്റണമെന്ന റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.

കെ എസ് ടി പി ബസ് സ്റ്റാന്‍ഡ് ഒഴിവാക്കിക്കൊണ്ടാണ് റോഡ് പണി പൂര്‍ത്തിയാക്കിയിരുന്നത്. വ്യാപാരി സംഘടനയും ഇതുസംബന്ധിച്ച് വിവിധ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത് തന്നെ റെയില്‍വെ ഗേറ്റുള്ളതിനാല്‍ ഇവിടെ റോഡിന് വീതി കുറവാണ്. അത് കൊണ്ട് തന്നെ അപകടം പതിയിരിക്കുന്ന സ്ഥലമാണിത്. നിലവിലുള്ള ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കുന്നതോടെ ഇവിടെ അപകടക്കെണി ഒഴിവാകുമെന്ന് പരാതിക്കാരനായ മുഹമ്മദ് ഹസീബ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അപകടങ്ങള്‍ക്ക് കാരണമാകുന്ന കെ എസ് ടി പി റോഡിലെ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവ്


Keywords:  Kerala, kasaragod, news, Uduma, Road, Busstand, Politics, CPM, Muslim Youth League, High-Court, Bus stand should be demolished, Ordered HC 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia