city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്രിക പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരായ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കാസർകോട്: (www.kasargodvartha.com 08.06.2021) ബി എസ് പി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.

ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
                                                           
പത്രിക പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരായ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടികൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വിവി രമേശൻ നൽകിയ ഹരജിയിലാണ് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്‌ .

സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും. 15,000 രൂപ വിലവരുന്ന ഫോണും നൽകിയെന്നാണ് വെളിപ്പെടുത്തിയത്. ഇത് കൂടാതെ കെ സുരേന്ദ്രൻ വിജയിച്ചാൽ കർണാടകയിൽ വൈൻ പാർലറും വീടും നിർമിച്ചു നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

കേസിൽ ബിജെപിയുടെ പ്രാദേശീക നേതാക്കളെ കൂടി പ്രതിചേർക്കും. കേസിൻ്റെ പരിധി മഞ്ചേശ്വരം, കുമ്പള, കാസർകോട് സ്റ്റേഷനുകൾപ്പെടുന്നതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മാത്രവുമല്ല ഹവാല പണമാണ് വ്യാപകമായി ചെലവഴിച്ചത് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

മാവിലൻ സമുദായത്തിൽപ്പെട്ട സുന്ദരയെ തട്ടിക്കൊണ്ട് പോയി അന്യായമായി തടങ്കലിൽ വച്ചതിന് മറ്റു വകുപ്പുകൾ കൂടി കേസിൽ കൂട്ടിചേർക്കും. വോടിന് പണം നൽകിയതിന് തിരഞ്ഞെടുപ്പ് കമീഷനുമായി ആലോചിച്ചും നടപടിയെടുക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചേക്കും

കേസ് രജിസ്റ്റർ ചെയ്തതോടെ കാസർകോട് ജില്ലയിൽ ബിജെപി ശക്തമായ പ്രതിരോധം തീർക്കാൻ ബുധനാഴ്ച ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് ജില്ലാ പ്രസിഡൻറ് കെ ശ്രീകാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.

Keywords:  Kerala, News, Kasaragod, Top-Headlines, K.Surendran, Case, Police, Crime branch, BJP, Political party, Politics, Bribery to withdraw the petition: Case against K Surendran has been handed over to crime branch.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia