സിപിഎമിൽ ഇനി സമ്മേളന നാളുകൾ; ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതൽ
Sep 11, 2021, 20:33 IST
കാസർകോട്: (www.kasargodvartha.com 11.09.2021) 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ജില്ലയിൽ 15ന് തുടങ്ങും. 1783 ബ്രാഞ്ചുകളിലായി 26,120 പാർടി അംഗങ്ങളാണുള്ളത്. ഒക്ടോബർ മുതൽ 135 ലോകൽ സമ്മേളനങ്ങളും നവംബറിൽ 12 ഏരിയാസമ്മേളനങ്ങളും നടക്കും. ജില്ലാ സമ്മേളനം ജനുവരി 21,22, 23 തീയതികളിൽ മടിക്കൈ കാലിച്ചാംപതിയിൽ നടക്കും.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട് ശതമാനം കൂടിയതായാണ് സിപിഎം വിലയിരുത്തുന്നത്. നേരത്തെ 15 പഞ്ചായത്തുകളാണ് ഇടതുപക്ഷം ഭരിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 21 ആണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 2016 ൽ 37.70 ശതമാനം വോടായിരുന്നത് 39.33 ശതമാനമായി വർധിച്ചു. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ 50 ശതമാനം വോട് ലഭിച്ചു.
തുടർ ഭരണം നേടിയ പശ്ചാത്തലത്തിൽ നടക്കുന്ന സമ്മളനങ്ങളിൽ സംസ്ഥാന സർകാരിന്റെ വിലയിരുത്തലുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പാക്കിയ തലമുറമാറ്റം ഇത്തവണ പാർടിയിലും നടപ്പാക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ ഒരുപിടി നേതാക്കൾ പദവികളിൽ നിന്ന് മാറി നിൽക്കേണ്ടി വരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനങ്ങൾ നടക്കുക.
Keywords: Kerala, News, Kasaragod, Politics, Political party, CPM, Conference, Branch conferences of CPM will start from September 15.
< !- START disable copy paste -->