ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡുകള്‍ക്ക് വ്യാപകമായി കരി ഓയിലൊഴിച്ച നിലയില്‍
Dec 10, 2017, 13:06 IST
ബദിയടുക്ക: (www.kasargodvartha.com 10.12.2017) സി പി എം ഏരിയാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് നേരെ വ്യാപക കരി ഓയില്‍ പ്രയോഗം. ഡിസംബര്‍ 13, 14 തീയ്യതികളില്‍ ബദിയടുക്കയില്‍ നടക്കുന്ന കുമ്പള ഏരിയാ സമ്മേളന പ്രചരണ ബോര്‍ഡുകളാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.
ബദിയടുക്ക ടൗണ്‍, മൂക്കംപാറ, പെര്‍ഡാല എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളുമാണ് കരി ഓയിലൊഴിച്ച് നശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാകുകയാണെന്നും ചില അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തികളെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകിട്ട് ബദിയടുക്കയില്‍ സി പി എം പ്രകടനം നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Flex board, CPM, complaint, Police, Politics, Black Oil attack against CPM flex board; complaint lodged