Student's Death | കാഞ്ഞങ്ങാട്ട് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവം: നന്ദ ലൗ ജിഹാദിന്റെ ഇരയെന്ന് ബിജെപി; കുടുംബത്തിന് 25 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കണമെന്ന് സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്
Nov 5, 2022, 21:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കോളജ് വിദ്യാര്‍ഥിനിയായ കാഞ്ഞങ്ങാട് അലാമിപള്ളിയിലെ നന്ദ വിനോദ് മരിച്ച സംഭവത്തില്‍ ലൗ ജിഹാദ് ആരോപണവുമായി ബിജെപി. ശുഐബിന്റെ ഭീഷണിയെ തുടര്‍ന്ന് ജീവന്‍ വെടിയേണ്ടി വന്ന നന്ദ ലൗജിഹാദിന്റെ ഇരയാണെന്നും കുടുംബത്തിന് സംസ്ഥാന സര്‍കാര്‍ 25 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കണമെന്നും ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. കേസ് നടത്താന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടീവ് നിയമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'യുവാവിന്റെ ലൗ ജിഹാദില്‍ ആറിലധികം പെണ്‍കുട്ടികള്‍ ഉള്‍പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാവണം. ജോലിയൊന്നുമില്ലാത്ത പ്രതിയുടെ സാമ്പത്തിക സ്രോതസും അന്വേഷണ വിധേയമാക്കണം. ഇതിന്റെ പിന്നില്‍ വലിയ റാകറ്റ് ഉണ്ട്. നന്ദയുടെ മരണത്തിലേക്ക് നയിച്ചത് മതഭീകരവാദികളുടെ രഹസ്യ അജന്‍ഡയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്', ശ്രീകാന്ത് ആരോപിച്ചു.
അഡ്വ. കെ ശ്രീകാന്ത്, ബിജെപി ജില്ലാ ജെനറല്‍ സെക്രടറി എ വേലായുധന്‍, വൈസ് പ്രസിഡന്റ് സുധാമ ഗോസഡ, കാഞ്ഞങ്ങാട് മണ്ഡലം ട്രഷറര്‍ എം ഗോപാലന്‍ കല്യാണ്‍ റോഡ് എന്നിവര്‍ ആലാമിപ്പള്ളിയിലെ നന്ദനയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Death, BJP, Political-News, Politics, Student, Love, BJP says Nanda is victim of Love Jihad.
< !- START disable copy paste -->