city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | എല്‍ഡിഎഫ് സര്‍കാരിന്റെ നയങ്ങള്‍ക്കെതിരെ പദയാത്രയുമായി ബിജെപി; പിണറായി ഗവണ്മെന്റ് മുന്നോട്ട് വെക്കുന്നത് സ്വജനപക്ഷപാതത്തിന്റെ കേരള മോഡലെന്ന് അഡ്വ. പ്രകാശ് ബാബു; ഇടത് - വലത് മുന്നണികള്‍ ഒന്നായി മത്സരിക്കുന്ന കാലം അകലെയല്ലെന്ന് കെ രഞ്ജിത്ത്

കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാന സര്‍കാരിന്റെ നയങ്ങള്‍ക്കെതിരെയും കേന്ദ്രസര്‍കാരിന്റെ പദ്ധതി അട്ടിമറിക്കുന്നതായും ചൂണ്ടിക്കാട്ടി ബിജെപി വിവിധയിടങ്ങളില്‍ പദയാത്ര സംഘടിപ്പിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍കാര്‍ മുന്നോട്ട് വെക്കുന്നത് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേരള മോഡലാണെന്ന് ഉദുമ മണ്ഡലം പദയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. പ്രകാശ് ബാബു പറഞ്ഞു.
          
Protest | എല്‍ഡിഎഫ് സര്‍കാരിന്റെ നയങ്ങള്‍ക്കെതിരെ പദയാത്രയുമായി ബിജെപി; പിണറായി ഗവണ്മെന്റ് മുന്നോട്ട് വെക്കുന്നത് സ്വജനപക്ഷപാതത്തിന്റെ കേരള മോഡലെന്ന് അഡ്വ. പ്രകാശ് ബാബു; ഇടത് - വലത് മുന്നണികള്‍ ഒന്നായി മത്സരിക്കുന്ന കാലം അകലെയല്ലെന്ന് കെ രഞ്ജിത്ത്

സിവില്‍ പൊലീസ് തസ്തികയിലേക്ക് ഉയര്‍ന്ന റാങ്ക് നേടിയവര്‍ കത്തികുത്ത് കേസില്‍ അകത്തായതോടെയാണ് പി എസ് സി പരീക്ഷാ പേപര്‍ ചോര്‍ച പുറം ലോകമറിഞ്ഞത്. പിന്‍വാതില്‍ നിയമനത്തിലൂടെയും റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടത്തിയും നൂറുകണക്കിന് അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും തൊഴില്‍ നല്‍കിയ സിപിഎം തൊഴിലില്ലാതെ വലയുന്ന കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരെ വഞ്ചിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആറ് വര്‍ഷത്തെ കുത്തഴിഞ്ഞ ഭരണം കൊണ്ട് പൊതുകടം ഇരട്ടിയായി വര്‍ധിച്ചതാണ് പിണറായി വിജയന്റെ ഭരണനേട്ടം. പൊതുകടം മൂന്ന് ലക്ഷം കോടി കവിഞ്ഞിട്ടും ധൂര്‍ത്തിനും പാഴ്ചിലവുകള്‍ക്കും യാതൊരു കുറവുമില്ല. ദൈനംദിന ചിലവുകള്‍ക്ക് പ്രതിദിനം 90 കോടിയോളം രൂപ കടമെടുക്കേണ്ട ഗതികേട് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും ഉണ്ടായിട്ടില്ല. ബിജെപിയെ പ്രതിനിധീകരിച്ച് ഒരു ജനപ്രതിനിധി പോലും നിയമസഭയിലോ ലോക്‌സഭയിലോ ഇല്ലെങ്കില്‍ കൂടിയും കേരളത്തിലെ ജനങ്ങളോടും
കേരളത്തിന്റെ വികസന ആവശ്യങ്ങളോടും അനുഭാവപൂര്‍വമായ സമീപനമാണ് നരേന്ദ്ര മോദി സര്‍കാര്‍ വെച്ചു പുലര്‍ത്തുന്നത്.

കേന്ദ്രമന്ത്രിസഭയില്‍ എട്ട് മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ട് പോലും യുപിഎ സര്‍കാരുകള്‍ കേരളത്തോട് മുഖം തിരിക്കുകയായിരുന്നു. കൊറോണ കാലത്തെ അതിജീവിക്കാന്‍ ഭാരതത്തിലെ സാധാരണക്കാര്‍ക്ക് സാധിച്ചത് നരേന്ദ്ര മോദി സര്‍കാ രിന്റെ ജനക്ഷേമ നയങ്ങള്‍ കാരണമാണ്. 80% ജനങ്ങള്‍ക്ക് 28 മാസക്കാലമായി സൗജന്യ റേഷന്‍ നല്‍കി. പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതിയുടെ കീഴില്‍ മൂന്ന് കോടി 13 ലക്ഷം വീടുകളാണ് അനുവദിക്കപ്പെട്ടത്. പ്രതിദിനം 12 കി.മി എന്ന തോതില്‍ നടന്നിരുന്ന ദേശീയപാത നിര്‍മാണം ഇന്ന് 27 കിലോമീറ്റര്‍ എന്ന തോതിലേക്ക് ഉയര്‍ന്നിരിക്കുന്നു.

രാജ്യത്ത് നാളിതുവരെയുളള 13 കോടി ഗ്യാസ് കണക്ഷനുകള്‍ 26 കോടിയായി ഉയര്‍ന്നു. 73,856 പേര്‍ക്കാണ് കേരളത്തില്‍ മാത്രം 6,000 രൂപ എന്ന തോതില്‍ കിസാന്‍ സമ്മാന്‍ നിധി അനുവദിച്ചത്. നരേന്ദ്ര മോദി ഭരണത്തില്‍ ഭാരതം സകല മേഖലയിലും അഭൂതപൂര്‍വമായ പ്രകടനം കാഴ്ച വെക്കുന്നതില്‍ അസഹിഷ്ണുത പൂണ്ട വിദേശശക്തികളുമായി പ്രതിപക്ഷ പാര്‍ടികള്‍ കൈകോര്‍ക്കുന്നത് അതീവ ദുഃഖകരമെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ രാജ്യസ്‌നേഹികള്‍ക്ക് സാധിക്കില്ലെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

ജാഥാ ക്യാപ്റ്റനും ഉദുമ മണ്ഡലം പ്രസിഡന്റുമായ കെടി പുരുഷോത്തമന് അഡ്വ. പ്രകാശ് ബാബു പതാക കൈമാറി. മണ്ഡലം വൈസ് പ്രസിഡന്റ് സദാശിവന്‍ മണിയങ്ങാനം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി എം ഉമ, എന്‍ ബാബുരാജ്, കുഞ്ഞിക്കണ്ണന്‍ ബളാല്‍, ടിവി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

ഇടത് - വലത് മുന്നണികള്‍ ഒന്നായി മത്സരിക്കുന്ന കാലം അകലെയല്ലെന്ന് കെ രഞ്ജിത്ത്

          
Protest | എല്‍ഡിഎഫ് സര്‍കാരിന്റെ നയങ്ങള്‍ക്കെതിരെ പദയാത്രയുമായി ബിജെപി; പിണറായി ഗവണ്മെന്റ് മുന്നോട്ട് വെക്കുന്നത് സ്വജനപക്ഷപാതത്തിന്റെ കേരള മോഡലെന്ന് അഡ്വ. പ്രകാശ് ബാബു; ഇടത് - വലത് മുന്നണികള്‍ ഒന്നായി മത്സരിക്കുന്ന കാലം അകലെയല്ലെന്ന് കെ രഞ്ജിത്ത്

ബോവിക്കാനം: ഇടത് - വലത് മുന്നണികള്‍ ത്രിപുരയിലെന്ന പോലെ കേരളത്തിലും ഒന്നായി മത്സരിക്കുന്ന കാലം അകലയല്ലെന്നും അഴിമതി കൊണ്ടും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കൊണ്ടും കേരള ജനത പൊറുതിമുട്ടിയിരിക്കുകയാണെന്നും ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്ത് പറഞ്ഞു.

ബിജെപി മുളിയാര്‍ മണ്ഡലം കമിറ്റി സംഘടിപ്പിച്ച പദയാത്ര ബോവിക്കാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍കാരിന്റെ ജനവിരുദ്ധ നയങ്ങളും കേന്ദ്ര സര്‍കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്ന സംസ്ഥാന സര്‍കാരിന്റെ ഗൂഢാലോചനയും പദയാത്രയിലൂടെ പൊതുജനസമക്ഷം തുറന്ന് കാട്ടുമെന്നും കെ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

ജാഥാ ക്യാപ്റ്റന്‍ മുളിയാര്‍ മണ്ഡലം കമിറ്റി പ്രസിഡന്റ് മഹേഷ് ഗോപാലിന് കെ രഞ്ജിത്ത് പതാക കൈമാറി. ബിജെപി മുളിയാര്‍ മണ്ഡലം ജെനറല്‍ സെക്രടറി ജയകുമാര്‍ മാനടുക്കം അധ്യക്ഷത വഹിച്ചു.
മനുലാല്‍ മേലത്ത്, മണികണ്ഠ റൈ, അഡ്വ. ബി രവീന്ദ്രന്‍, ജനാര്‍ദ്ദനന്‍, ബാലകൃഷ്ണന്‍ എടപ്പണി, ദിലീപ് പള്ളഞ്ചി, ജയകൃഷ്ണന്‍ മാസ്റ്റര്‍, സി ചന്ദ്രന്‍, സിന്ധു മോഹന്‍, ചിത്തരഞ്ജന്‍, അനന്യ, നിഷ, പ്രകാശ് കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പദയാത്ര വെള്ളിയാഴ്ച വൈകുന്നേരം കുണ്ടംകുഴിയില്‍ അവസാനിക്കും.
           
Protest | എല്‍ഡിഎഫ് സര്‍കാരിന്റെ നയങ്ങള്‍ക്കെതിരെ പദയാത്രയുമായി ബിജെപി; പിണറായി ഗവണ്മെന്റ് മുന്നോട്ട് വെക്കുന്നത് സ്വജനപക്ഷപാതത്തിന്റെ കേരള മോഡലെന്ന് അഡ്വ. പ്രകാശ് ബാബു; ഇടത് - വലത് മുന്നണികള്‍ ഒന്നായി മത്സരിക്കുന്ന കാലം അകലെയല്ലെന്ന് കെ രഞ്ജിത്ത്

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Protest, BJP, LDF, Congress, CPM, Political-News, Politics, March, BJP marches against policies of LDF government.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia