ബിജെപി കാസർകോട് മണ്ഡലം തെരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു; ഇടത് വലത് മുന്നണികള്‍ മാറുന്നതല്ലാതെ കേരളത്തിന് മാറ്റമില്ല: കർണാടക എംഎല്‍എ
Mar 17, 2021, 22:50 IST
കാസര്‍കോട്: (www.kasargodvartha.com 17.03.2021) നിയോജക മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ബിജെപി കേരള സഹപ്രഭാരിയും കർണാടക എംഎല്‍എയുമായ സുനില്‍കുമാര്‍.ഉദ്‌ഘാടനം ചെയ്‌തു. ഇടത് വലത് മുന്നണികള്‍ മാറുന്നതല്ലാതെ കേരളത്തിന് മാറ്റമില്ലമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗിന്റെ നാലര പതിറ്റാണ്ട് ഭരണം കാസര്‍കോട് മണ്ഡലത്തിന് വികസന മുരടിപ്പ് മാത്രമാണ് സമ്മാനിച്ചതെന്നും ഇടത് - വലതു മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയം ഇനി ചെലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗിന്റെ ഫിക്‌സഡ് ഡിപോസിറ്റ് മണ്ഡലമല്ല കാസര്‍കോടെന്ന് ബിജെപി ജില്ലാ പ്രസിഡന്റും മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഹരിഷ് നാരംപാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ എം സഞ്ജീവ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, സുരേഷ് കുമാര്‍ ഷെട്ടി, പി രമേഷ്, മണ്ഡലം പ്രഭാരി സതീഷ് കുംപല, ജില്ലാ ജനറല്‍ സെക്രടറി സുധാമ ഗോസാഡാ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, ബിജെപി ജില്ലാ വൈസ് പ്രിസിഡന്റുമാരായ രാമപ്പ മഞ്ചേശ്വരം, അഡ്വ. സദാനന്ദ റൈ, ശൈലജ ഭട്ട്, തീരദേശ സെല്‍ കണ്‍വീനര്‍ സുരേഷ് കീഴൂര്‍, എന്‍ കൃഷ്ണ ഭട്ട്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരായ ഗോപാലകൃഷ്ണ, ഗോപാലകൃഷ്ണ കുട്‌ലു സംസാരിച്ചു. കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രടറി സുകുമാര്‍ കുദ്രെപ്പാടി സ്വാഗതവും മണ്ഡലം ജനറല്‍ സെക്രടറി പിആര്‍ സുനില്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, Office, MLA, Inauguration, BJP Kasargod constituency election committee office inaugurated.
< !- START disable copy paste -->