കേരളത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നതായി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്
Jun 12, 2018, 20:32 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2018) കേരളത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാവുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി. ബിജെപി പ്രൊഫഷണല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ അതേപടി നടപ്പാക്കിയാല്‍ മോദി സര്‍ക്കാരിന് അതിന്റെ നേട്ടം കിട്ടുമെന്ന കാരണത്താല്‍ സംസ്ഥാന സര്‍ക്കാര്‍ തിരസ്കരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും പേരുമാറ്റിയാണ് സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ബാങ്ക് യൂണിയന്റെ രാഷ്ട്രീയം കാരണം മുദ്രയോജന പോലുള്ള സ്വയം തൊഴില്‍ വായ്പ പോലും ബാങ്കുകള്‍ നല്കാന് തയ്യാറാകുന്നില്ല. അര്‍ഹരെ പോലും തഴയുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.
ശില്പശാലയില് പ്രൊഫഷണല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ.എസ് .ശൈലേന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള. സി. നായക്, സെല്‍ കണ്‍വീനര്‍ കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടി, ഹെല്‍പ്പ് ഡെസ്ക് സംസ്ഥാന കോ. കണ്‍വീനര്‍ ക്യാപ്റ്റന്‍ കെ. അരവിന്ദാക്ഷന് പിള്ള, പ്രൊഫഷണല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ എന്‍. രാമനാഥ പ്രഭു തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District, BJP, Political party, Politics, Top-Headlines, BJP Kasaragod District President Adv. Srikanth's statement
< !- START disable copy paste -->