ബി ജെ പി സ്ഥാനാർഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ
Mar 26, 2021, 16:48 IST
ഉദുമ: (www.kasargodvartha.com 26.03.2021) ബി ജെ പി ഉദുമ മണ്ഡലം സ്ഥാനാർഥി എൻ വേലായുധന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തൊട്ടി, പന്നിക്കുന്ന് ഭാഗങ്ങളിലെ ബോർഡുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ ബൂത് കമിറ്റി പ്രതിഷേധിച്ചു.
കുറ്റവാളികൾക്കെതിരെ സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധത്തിന്റെ സ്വഭാവം മാറുമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ പറഞ്ഞു.
Keywords: Uduma, BJP, Candidate, Campaign, Politics, Top-Headlines, News, Kasaragod, Kerala, BJP candidate's campaign boards were destroyed.