city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegations | ബദിയഡുക്കയിലെ ഡോക്ടറുടേത് ആത്മഹത്യ അല്ല, കൊലപാതകമെന്ന് സംശയിക്കുന്നതായി ബിജെപിയും ബന്ധുക്കളും; പീഡനം ആരോപിച്ച് ലീഗ് നേതാക്കൾ നടത്തിയത് ബ്ലാക് മെയിലെന്നും പരാതി; 'പൊലീസിനും വീഴ്ച പറ്റി'

കാസര്‍കോട്: (www.kasargodvartha.com) ബദിയഡുക്കയിലെ ഡോ. കൃഷ്ണമൂര്‍ത്തിയുടേത് ആത്മഹത്യ അല്ല, കൊലപാതകമെന്ന ആരോപണവുമായി ബിജെപിയും ഡോക്ടറുടെ ബന്ധുക്കളും രംഗത്ത് വന്നു. ഡോക്ടര്‍ മരിക്കാന്‍ ഇടയായ സാഹചര്യം ചൂണ്ടിക്കാട്ടിയും മറ്റ് ചില ഘടകങ്ങള്‍ വ്യക്തമാക്കിയുമാണ് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. പിതാവിന്റെ മരണത്തില്‍ സംശയം ഉള്ളതായും കൊലപാതകമാണോയെന്ന് അന്വേഷിക്കണമെന്നുമാണ് മകള്‍ ഡോ. എസ് വര്‍ഷയും ആവശ്യപ്പെട്ടിരിക്കുന്നത്.
                
Allegations | ബദിയഡുക്കയിലെ ഡോക്ടറുടേത് ആത്മഹത്യ അല്ല, കൊലപാതകമെന്ന് സംശയിക്കുന്നതായി ബിജെപിയും ബന്ധുക്കളും; പീഡനം ആരോപിച്ച് ലീഗ് നേതാക്കൾ നടത്തിയത് ബ്ലാക് മെയിലെന്നും പരാതി; 'പൊലീസിനും വീഴ്ച പറ്റി'

ഇപ്പോള്‍ പ്രചരിക്കുന്നത് മാനഹാനി ഭയന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്തുവെന്നാണെന്നും എന്നാല്‍ ഇത് ശരിയല്ലെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്. മൂന്ന് പതിറ്റാണ്ടായി ബദിയഡുക്കയില്‍ ഡെന്റല്‍ ക്ലിനിക് നടത്തുന്ന ഡോ. കൃഷ്ണമൂര്‍ത്തിക്കെതിരെ നാളിതുവരെ ഒരു ആരോപണവും പ്രൊഫഷണല്‍ പരമായോ വ്യക്തി പരമായോ ഉണ്ടായിരുന്നില്ല. എല്ലാവരും ബഹുമാനിക്കുന്ന തരത്തില്‍ ജനകീയ ഡോക്ടറായി വ്യക്തി ശുദ്ധിയും സ്വഭാവ ശുദ്ധിയും പുലര്‍ത്തുന്ന ആളായിരുന്നു.

പരമ്പരാഗതമായി ഡോക്ടര്‍ കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന്റെ ക്ലിനികില്‍ ചികിത്സയ്ക്കെത്തിയ ഭര്‍തൃമതിയായ യുവതി അപമാനിതയായി എന്ന് പറയുന്നത് കഴിഞ്ഞ ഒക്ടോബര്‍ 26നാണ്. അപമാനിതയായ ഇതേ സ്ത്രീ വീണ്ടും നവംബര്‍ അഞ്ചിന് ഡോക്ടറുടെ അടുക്കല്‍ തന്നെ ചികിത്സയ്ക്ക് എത്തിയെന്ന് പറയുന്നത് പരാതിയിലെ സത്യാവസ്ഥയ്ക്ക് നിരക്കുന്ന കാര്യമല്ല. സ്ത്രീയുടെ പരാതി എത്തുന്നതും പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നതും ദിവസങ്ങള്‍ കഴിഞ്ഞു നവംബര്‍ ഒമ്പതിനാണ്. ഇതിനുമുമ്പ് ഒരു സംഘം ലീഗ് നേതാക്കള്‍ ഡോക്ടറുടെ ക്ലിനികില്‍ എത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഡോക്ടര്‍ ബൈകുമായി ക്ലിനികില്‍ നിന്ന് പോയതെന്ന് വ്യക്തമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
            
Allegations | ബദിയഡുക്കയിലെ ഡോക്ടറുടേത് ആത്മഹത്യ അല്ല, കൊലപാതകമെന്ന് സംശയിക്കുന്നതായി ബിജെപിയും ബന്ധുക്കളും; പീഡനം ആരോപിച്ച് ലീഗ് നേതാക്കൾ നടത്തിയത് ബ്ലാക് മെയിലെന്നും പരാതി; 'പൊലീസിനും വീഴ്ച പറ്റി'

ഡോക്ടറുടെ മൃതദേഹത്തില്‍ ക്ലിനികില്‍ നിന്ന് പോവുമ്പോള്‍ ധരിച്ചിരുന്ന കുപ്പായം അല്ല ഉണ്ടായിരുന്നത്. ഫുള്‍ സ്ലീവുള്ള ടി ഷര്‍ടാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ഡോക്ടര്‍ ഇതുവരെ ഇത്തരത്തിലുള്ള ടിഷര്‍ട് ഉപയോഗിച്ചിരുന്നില്ല. പോകുമ്പോള്‍ കൊണ്ടുപോയിരുന്നു ബൈകിന്റെ താക്കോലോ പോകറ്റില്‍ ഉണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടങ്ങുന്ന പേഴ്സോ മറ്റോ ഒന്നും തന്നെ മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. മൃതദേഹം കിടന്ന സ്ഥലത്തോ ഒരു കിലോമീറ്റര്‍ ചുറ്റളവിലോ ഡോക്ടറുടെ ചെരിപ്പ് കണ്ടത്താനായില്ല. അരയില്‍ ബെല്‍റ്റ് ധരിക്കാറുണ്ടായിരുന്നു, അതും ലഭിച്ചില്ല.

ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഭൗതികമായ കാര്യങ്ങള്‍ ഒന്നും ചിന്തിക്കാറില്ല എന്നത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. ഉഡുപിക്കടുത്ത കുന്ദാപുരത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതെന്നതും ദുരൂഹമാണ്. നടന്നല്ലാതെ ഇവിടേക്ക് എത്തിപ്പെടാന്‍ വേറൊരു വഴിയുമില്ല. ഇത്രയും ദൂരം നടന്ന് പോയി ആത്മഹത്യ ചെയ്യുമോ എന്നും ബിജെപി നേതാക്കള്‍ ചോദിക്കുന്നു. ഡോക്ടറെ നാട്ടില്‍ നിന്നും ഓടിക്കുക എന്ന ഉദ്ദേശത്തോടെ വ്യാജപീഡന പരാതിയാണ് ഉന്നയിക്കപ്പെട്ടതെന്നും ഇതേ കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തി സത്യവസ്ഥ പുറത്തുകൊണ്ടു വരണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

ഡോ. കൃഷ്ണമൂര്‍ത്തിയെ കാണാതായതായും ഒരുസംഘം പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തിയതായും ഭാര്യ പ്രീതി കൃഷ്ണമൂര്‍ത്തി പരാതി നല്‍കിയിട്ടും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും അഡ്വ. കെ ശ്രീകാന്തും, ബിജെപി ജില്ലാ ജെനറല്‍ സെക്രടറി വിജയ കുമാര്‍ റൈയും ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരംപാടിയും വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.


Keywords:  Latest-News, Kerala, Kasaragod, Allegation, Top-Headlines, Press Meet, Video, BJP, Died, Police, Investigation, Arrested, BJP and relatives alleging doctor's death.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia