എന്‍മകജെ പഞ്ചായത്തിലെ യു ഡി എഫ്- എല്‍ ഡി എഫ് ഭരണത്തിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി രംഗത്ത്, പഞ്ചായത്തില്‍ സര്‍വ്വ മേഖലയിലും പരാജയമെന്നും കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ നഷ്ടപ്പെടുത്തിയെന്നും ആക്ഷേപം
Jul 5, 2019, 12:24 IST
കാസര്‍കോട്: (www.kasargodvartha.com 05.07.2019) എന്‍മകജെ പഞ്ചായത്തിലെ യു ഡി എഫ്- എല്‍ ഡി എഫ് ഭരണത്തിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി രംഗത്ത്. പഞ്ചായത്തില്‍ സര്‍വ്വ മേഖലയിലും ഇപ്പോഴത്തെ ഭരണസമിതി പരാജയമാണെന്നും കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ നഷ്ടപ്പെടുത്തിയെന്നുമാണ് ആക്ഷേപം. 2015 നവംബര്‍ മുതല്‍ 2018 ഓഗസ്റ്റ് വരെ എന്‍മകജെ പഞ്ചായത്തില്‍ അധികാരത്തിലുണ്ടായിരുന്ന ബി ജെ പിയുടെ പല വികസനങ്ങളും ബി ജെ പി ഭരണത്തെ അവിശ്വാസ പ്രമേയത്തില്‍ പുറത്താക്കി ഒരു വര്‍ഷത്തിനുള്ളില്‍ അധികാരത്തിലെത്തിയ യു ഡി എഫ്- എല്‍ ഡി എഫ് കൂട്ടുകെട്ട് ഓരോ പദ്ധതികളുടെയും ഫണ്ടുകള്‍ നഷ്ടപ്പെടുത്തിയതായും ബി ജെ പി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രൂപവാണി ആര്‍ ഭട്ട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ബി ജെ പി ഭരിക്കുമ്പോള്‍ നേടിയ ഏഴ് കോടിയോളം രൂപയുടെ ആനുകൂല്യത്തില്‍ രണ്ട് കോടിയോളം രൂപ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. എസ് ടി വിഭാഗത്തിന് ആദ്യമായി കിട്ടിയ 1.61 കോടി രൂപയുടെ ആനുകൂല്യത്തില്‍ ഒരു കോടി രൂപ നഷ്ടമാക്കി. വീടില്ലിത്താവര്‍ക്ക് നല്‍കുന്ന പദ്ധതിയായ ലൈഫ് ഭവന പദ്ധതിപ്രകാരം മൂന്നു കോടി രൂപയുടെ പ്രോജക്ട് തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 15 ഓളം ഭവനരഹിതര്‍ക്ക് വീട് പൂര്‍ത്തിയാക്കുന്നതിനായി തുക നല്‍കാനുണ്ട്. 12 ലക്ഷത്തോളം രൂപ കൊടുക്കാനാണ് ബാക്കിയുള്ളത്. ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ആനുകൂല്യമില്ലെന്ന ഉത്തരമാണ് ലഭിക്കുന്നത്.
പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍, മുട്ടക്കോഴി വിതരണ പദ്ധതികള്‍, കുടിവെള്ള പദ്ധതി, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്, റോഡ് ടാറിംഗ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നുവെങ്കിലും ഇതൊക്കെ ഇപ്പോഴത്തെ ഭരണപക്ഷം അട്ടിമറിക്കുകയാണെന്നും രൂപവാണി ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീശ് ചന്ദ്ര ഭണ്ഡാരി, സുരേഷ് വാണിനഗര്‍, പത്മശേഖര, സതീഷ് നെല്‍ക്ക എന്നിവരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, BJP, Politics, Enmakaje, LDF, UDF, Press meet, BJP against Enmakaje UDF-LDF administration
< !- START disable copy paste -->