city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഴിഞ്ഞ ഹര്‍ത്താലിന് പായസവിതരണം നടത്തിയവര്‍ ഇപ്പോള്‍ യാത്രക്കാരെ അക്രമിക്കുന്നത് വിരോധാഭാസം; പോലീസ് ശക്തമായ നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 03.01.2017) കഴിഞ്ഞ ഹര്‍ത്താലിന് പായസവിതരണം നടത്തിയവര്‍ ഇപ്പോള്‍ യാത്രക്കാരെ അക്രമിക്കുന്നുവെന്ന് യൂത്ത് ലീഗ്. ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ അഴിച്ച് വിട്ടവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു.

കാസര്‍കോട്ടും പരിസരത്തും ബിജെപി പ്രവര്‍ത്തകര്‍ പോലീസ് നോക്കി നില്‍ക്കെയാണ് അക്രമങ്ങള്‍ നടത്തുകയും വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തത്. കോട്ടക്കണ്ണി റോഡിലും കറന്തക്കാട്ടും ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങള്‍ വരെ തകര്‍ക്കുകയും യാത്രക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. കാസര്‍കോട് നഗരത്തിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ നടന്നു. പല സ്ഥലങ്ങളിലും ഉന്നത ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. യൂത്ത് ലീഗ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ഹര്‍ത്താലിന് പായസവിതരണം നടത്തിയവര്‍ ഇപ്പോള്‍ യാത്രക്കാരെ അക്രമിക്കുന്നത് വിരോധാഭാസം; പോലീസ് ശക്തമായ നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്


കഴിഞ്ഞമാസം നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം ഓടിച്ചവര്‍ക്ക് പായസവിതരണം നടത്തിയ ബിജെപി നേതാക്കള്‍ തന്നെ ഇപ്പോള്‍ വാഹനങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം കൊടുത്തത് വിരോദാഭാസമാണെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

Keywords:  kasaragod, Harthal, CPM, Youth League, BJP, Clash, Politics, Political party, Karandakkad, Choori, Attack, Assault, Youth nleague on Harthal attack

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia