ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ച സംഭവം: പദ്ധതി സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ സാങ്കേതികാനുമതിക്ക് കാത്തിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത്
Dec 6, 2019, 19:13 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2019) ദേളി - കരിച്ചേരി റോഡുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചില സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് ഡിപിസി അനുമതി ലഭിച്ച പദ്ധതിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുന്നത് ഖേദകരമാണെന്നും പദ്ധതി സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ സാങ്കേതികാനുമതിക്ക് കാത്തിരിക്കുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
അനുമതി ലഭിച്ച പദ്ധതിയുടെ പേരില്‍ സമരം നടത്തുന്നത് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധാരണ പരത്താനേ ഉപകരിക്കൂ എന്നും ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പൂര്‍ണമായി തകര്‍ന്ന ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ദേളി അരമങ്ങാനം - മാങ്ങാട് കരിച്ചേരി റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചത്. ജില്ലാപഞ്ചായത്ത് ഓഫീസിലെത്തിയാണ് പ്രസിഡന്റ് എ ജി സി ബഷീറിനെ സിപിഎം ബാര ലോക്കല്‍ നേതാക്കളും പ്രവര്‍ത്തകരും ഖരാവോ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Road, collapse, Strike, District-Panchayath, president, CPM, Politics, < !- START disable copy paste -->