city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരിയാരം മെഡിക്കല്‍ കോളജില്‍ രോഗിയെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സിന്റെ ഫോട്ടോയെടുത്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വാഹനം അടിച്ചുതകര്‍ത്തു

പരിയാരം: (www.kasargodvartha.com 13.05.2017) പരിയാരം മെഡിക്കല്‍ കോളജില്‍ രോഗിയെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സിന്റെ ഫോട്ടോ ഒരു യുവാവ് എടുത്തത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ആംബുലന്‍സിന്റെ ഫോട്ടോ എടുത്തത് ഡ്രൈവര്‍ ചോദ്യം ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജിന്റെ ഗേറ്റിന് മുന്നിലാണ് സംഭവം.

കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനിടെയാണ് സംഭവം. മോര്‍ച്ചറിക്ക് സമീപത്തുകൂടി ആംബുലന്‍സ് കടന്നുപോകുമ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഇരച്ചെത്തുകയും ഡ്രൈവര്‍ അമിതവേഗതയില്‍ ആംബുലന്‍സ് ഓടിച്ച് ഗേറ്റിന് അടുത്ത് നിര്‍ത്തി ഓടിരക്ഷപ്പെടുകയുമായിരുന്നു. പിന്നീട് വാഹനത്തിന്റെ ഗ്ലാസുകളും മറ്റും തകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു.

പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സി പി എം നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് ആണ് തകര്‍ത്തത്. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് മൂന്ന് ലോറിയും ഏതാനും ബൈക്കുകളും തകര്‍ത്തിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ രോഗിയെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സിന്റെ ഫോട്ടോയെടുത്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വാഹനം അടിച്ചുതകര്‍ത്തു

Keywords:  Kerala, kasaragod, Medical College, Clash, BJP, RSS, CPM, Ambulance, Driver, Politics, Political party, Ambulance destroyed by BJP activists.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia