city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Condolence | 'സൗമ്യനായ രാഷ്ട്രീയ നേതാവ്, വികസന ചിന്തകന്‍, വായനക്കാരന്‍, സഹൃദയന്‍'; ടിഇ അബ്ദുല്ലയുടെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം

കാസര്‍കോട്: (www.kasargodvartha.com) അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ലയുടെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം. ജില്ലയുടെ സൗമ്യനായ രാഷ്ട്രീയ നേതാവും വികസന ചിന്തകനും മത സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്നു ടിഇ അബ്ദുല്ലയെന്ന് സര്‍വകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. ഖബറടക്കത്തിന് ശേഷം മാലിക് ദീനാര്‍ പളളി പരിസരത്ത് മുസ്ലിം ലീഗ് ജില്ലാ കമിറ്റി സംഘടിപ്പിച്ച സര്‍വ കക്ഷി അനുശോചന യോഗത്തില്‍ വിവിധ നേതാക്കള്‍ പങ്കെടുത്തു.
                  
Condolence | 'സൗമ്യനായ രാഷ്ട്രീയ നേതാവ്, വികസന ചിന്തകന്‍, വായനക്കാരന്‍, സഹൃദയന്‍'; ടിഇ അബ്ദുല്ലയുടെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം

രാഷ്ട്രീയ നേതാവ്, മുനിസിപല്‍ ചെയര്‍മാന്‍, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത് ജെനറല്‍ സെക്രടറി, വിവിധ സംഘടനകളുടെ ഭാരവാഹി, ചിന്തകന്‍, വായനക്കാരന്‍, സഹൃദയന്‍ എന്നീ നിലകളില്‍ വലിയ സ്വാധീനം ചെലുത്തിയ പൊതുപ്രവര്‍ത്തകനായിരുന്നു ടിഇയെന്നും അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം ലീഗ് പാര്‍ടിക്കും കാസര്‍കോട് ജില്ലയ്ക്കും വലിയ നഷ്ടമാണെന്നും നേതാക്കള്‍ അനുശോചന യോഗത്തില്‍ പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് വികെപി ഹമീദലി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് സംയുക്ത ജമാഅത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, മുസ്ലിം ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പിഎംഎ സലാം, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെപി സതീഷ്ചന്ദ്രന്‍, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹ്മദ് അലി, യുഡിഎഫ് ജില്ലാ ജെനറല്‍ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡിസിസി പ്രസിഡണ്ട് പികെ ഫൈസല്‍, സിപിഐ ജില്ലാ സെക്രടറി സിപി ബാബു, മുസ്ലിം ലീഗ് ദേശീയ സെക്രടറി സികെ സുബൈര്‍, എംസി വടകര, കര്‍ണാടക ഹൈകോടതി ജസ്റ്റിസ് മുഹമ്മദ് നവാസ്, ഹനീഫ് മുന്നിയൂര്‍, ബിജെപി. സംസ്ഥാന സെക്രടറി അഡ്വ. ശ്രികാന്ത്, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്‌റഫ് എംഎല്‍എ, അസീസ് കടപ്പുറം, ഹരീഷ് ബി നമ്പ്യാര്‍, കുര്യക്കോസ് പ്ലാപറമ്പില്‍, സികെകെ മാണിയൂര്‍, കെപി കുഞ്ഞിക്കണ്ണന്‍, കല്ലട്ര മാഹിന്‍ ഹാജി, എംബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, പ്രൊഫസര്‍ ഗോപിനാഥന്‍, ഹകീം കുന്നില്‍, യഹ് യ തളങ്കര, എംസി ഖമറുദ്ദീന്‍, ഹസൈനാര്‍ നുള്ളിപ്പാടി, കരിവെള്ളൂര്‍ വിജയന്‍ , ടി കൃഷ്ണന്‍, കെകെ രാജേന്ദ്രന്‍, റഹ്മാന്‍ തായലങ്ങാടി, പത്മനാഭന്‍ ബ്ലാത്തൂര്‍, ബശീര്‍ ശിവപുരം, ജെറ്റോ ജോസഫ്, ഹസൈനാര്‍ നുളളിപ്പാടി, ഉമേശന്‍, എഎം കടവത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, എംപി ജാഫര്‍, കെഎം ശംസുദ്ദീന്‍ ഹാജി, എം അബ്ബാസ്, കെ അബ്ദുല്ല കുഞ്ഞി, കെബി മുഹമ്മദ് കുഞ്ഞി, ബശീര്‍ വെളളിക്കോത്ത്, അഡ്വ. എംടിപി കരീം, അശ്‌റഫ് എടനീര്‍, കെപി മുഹമ്മദ് അശ്‌റഫ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ശാദ് മൊഗ്രാല്‍, മുത്വലിബ് പാറക്കെട്ട്, രാജു കൃഷ്ണന്‍, അന്‍വര്‍ ചേരങ്കൈ, എപി ഉമര്‍, സിഎ അബ്ദുല്ല കുഞ്ഞി ഹാജി പ്രസംഗിച്ചു.
           
Condolence | 'സൗമ്യനായ രാഷ്ട്രീയ നേതാവ്, വികസന ചിന്തകന്‍, വായനക്കാരന്‍, സഹൃദയന്‍'; ടിഇ അബ്ദുല്ലയുടെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം
                 
Condolence | 'സൗമ്യനായ രാഷ്ട്രീയ നേതാവ്, വികസന ചിന്തകന്‍, വായനക്കാരന്‍, സഹൃദയന്‍'; ടിഇ അബ്ദുല്ലയുടെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം
              
Condolence | 'സൗമ്യനായ രാഷ്ട്രീയ നേതാവ്, വികസന ചിന്തകന്‍, വായനക്കാരന്‍, സഹൃദയന്‍'; ടിഇ അബ്ദുല്ലയുടെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം
            
Condolence | 'സൗമ്യനായ രാഷ്ട്രീയ നേതാവ്, വികസന ചിന്തകന്‍, വായനക്കാരന്‍, സഹൃദയന്‍'; ടിഇ അബ്ദുല്ലയുടെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം
           
Condolence | 'സൗമ്യനായ രാഷ്ട്രീയ നേതാവ്, വികസന ചിന്തകന്‍, വായനക്കാരന്‍, സഹൃദയന്‍'; ടിഇ അബ്ദുല്ലയുടെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം
                   
Condolence | 'സൗമ്യനായ രാഷ്ട്രീയ നേതാവ്, വികസന ചിന്തകന്‍, വായനക്കാരന്‍, സഹൃദയന്‍'; ടിഇ അബ്ദുല്ലയുടെ ഓര്‍മകളില്‍ നിറഞ്ഞ് സര്‍വകക്ഷി അനുശോചന യോഗം

ടിഇ അബ്ദുല്ലയുടെ നിര്യാണത്തിൽ ബോവിക്കാനം ടൗണിൽ സർവകക്ഷി അനുശോചന യോഗം നടത്തി 

മുളിയാർ: ടിഇ അബ്ദുല്ലയുടെ നിര്യാണത്തിൽ മുളിയാർ പഞ്ചായത് മുസ്ലിംലീഗ് കമിറ്റി ബോവിക്കാനം ടൗണിൽ സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു. പ്രസിഡണ്ട് എസ്എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.

എ ജനാർദനൻ, ദാമോദരൻ മാസ്റ്റർ, എ ഗോപാലൻ നായർ, കെബി മുഹമ്മദ് കുഞ്ഞി, ബിസി കുമാരൻ, ഖാലിദ് ബെള്ളിപ്പാടി, അബ്ദുൽ ഖാദർ കോളോട്ട്, ബഡുവൻ കുഞ്ഞി ചാൽക്കര, ശരീഫ് കൊടവഞ്ചി, മാർക് മുഹമ്മദ്, ഖാദർ ആലൂർ, ശഫീഖ് മൈക്കുഴി, അബ്ബാസ് കൊൾച്ചപ്, അഡ്വ. ജുനൈദ്, മുസ്ത്വഫ ബിസ്മില്ല, ബികെ ഹംസ, അബ്ദുല്ല ഡെൽമ, എബി കലാം, പി അബ്ദുല്ല കുഞ്ഞി ഹാജി, അബ്ദുൽ ഖാദർ കുറ്റിക്കോൽ, അബ്ദുൽ ഖാദർ കുന്നിൽ, എംഎസ് ശുകൂർ പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Condolence, Obituary, Muslim-League, T.E Abdulla, Political-News, Politics, Remembrance, Remembering, All-party condolence meeting held with memories of TE Abdulla.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia