കെ സുരേന്ദ്രനും കൂട്ടരും നിരപരാധികളെ കൊന്നൊടുക്കിയത് വെളിച്ചത്ത് കൊണ്ടുവരണം: എ കെ എം അഷ്‌റഫ്
Feb 26, 2017, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2017) ഞങ്ങള്‍ കൊന്നൊടുക്കിയിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ പ്രസ്ഥാവന ജനാധിപത്യരാജ്യത്തിന് നാണക്കേടാണെന്നും ചോദ്യം ചെയ്ത് നിരപരാധികളെ കൊന്നൊടുക്കിയത് പുറത്ത് കൊണ്ടുവരണമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് ആവശ്യപ്പെട്ടു.
കെ സുരേന്ദ്രന്റെ മനസ് ഇരുണ്ടതാണെന്നും മനസില്‍ നന്മയുള്ള ഒരാള്‍ക്കും അങ്ങനെ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായും മതപരമായും വ്യത്യസ്ത ചേരിയില്‍ നില്‍ക്കുന്നവരും ആശയങ്ങളിലും വിശ്വസിക്കുന്നവരും രക്തത്തിന് ഒരേ നിറമാണ്. രാഷ്ട്രീയം വളര്‍ത്താന്‍ വേണ്ടി മനുഷ്യന്റെ മനസ്സിനെ വിഭജിക്കാന്‍ ശ്രമിച്ചവരാണ് ബിജെപി. എന്നാല്‍ ഇവിടെ ഇപ്പോഴും ഹിന്ദുവും മുസ്്‌ലിമുമെല്ലാം ഒരമ്മ പെറ്റ മക്കളെപോലെയാണ് ജീവിക്കുന്നത്. അവരിപ്പോഴും മുളകും പഞ്ചസാരയും പരസ്പരം കടം വാങ്ങി ജീവിക്കുന്നുണ്ട്്്. അഷ്‌റഫ് പറഞ്ഞു.
രാഷ്ട്രീയവും മതവും മറ്റൊന്നായി പോയതിന്റെ പേരില്‍ കൊല്ലാനും കൊല നടത്താനും ആഹ്വാനം ചെയ്യുന്ന ബിജെപി നാടിന്റെ ശാപമാണ്. ഒരുപാട് പേരെ കൊന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പരസ്യമായി മൈക്ക് കെട്ടി പറയുമ്പോള്‍ ഒരുപാട് സംശയങ്ങളിലേക്കാണ് അത് വിരല്‍ചൂണ്ടുന്നതെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
Keywords : Kerala, Kasargod, Youth League, Againt, BJP, Leader, K.Surendran, Statement, Politics, Police,