എ കെ എം അശ്റഫിന് മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ അനുമോദനം
May 4, 2021, 23:37 IST
കാസർകോട്: (www.kasargodvartha.com 04.05.2021) മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടിയ നിയുക്ത എം എൽ എ, എ കെ എം അശ്റഫിനെ മുസ്ലിം ലീഗ് ജില്ലാ കമിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഷോൾ അണിയിച്ചു.
ശക്തമായ പോരാട്ടത്തിനൊടുവിലാണ് യുഡിഎഫ് മഞ്ചേശ്വരത്ത് ഐതിഹാസിക വിജയം നേടിയത്. അതി കഠിനമായ പ്രചാരണം കണ്ട മണ്ഡലത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ 745 വോടിൻറെ ഭൂരിപക്ഷത്തിലാണ് എ കെ എം അശ്റഫ് പരാജയപ്പെടുത്തിയാണ്. അവസാന റൗൻഡ് വരെ ആകാംക്ഷ നിറഞ്ഞതായിരുന്നു മഞ്ചേശ്വരത്തെ വോടെണ്ണൽ.

തന്റെ വിജയം മഞ്ചേശ്വരക്കരുടേതാണെന്നായിരുന്നു എകെഎം അശ്റഫിന്റെ പ്രതികരണം. ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ വളര്ന്നവനുള്ള അംഗീകാരമാണ് ഇത്. മഞ്ചേശ്വരത്ത് വര്‍ഗീയത വാഴില്ലെന്ന് തുളുനാട്ടിലെ ജനത ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട് നിന്ന് വിജയിച്ച എൻ എ നെല്ലിക്കുന്നിനെയും കഴിഞ്ഞ ദിവസം ജില്ലാ നേതാക്കൾ ഷാൾ അണിയിച്ച് അനുമോദിച്ചിരുന്നു.
Keywords: Kerala, News, Kasaragod, Politics, Political party, Election, Niyamasabha-Election-2021, Muslim-league, UDF, Felicitated, AKM Ashraf felicitated by the Muslim League District Committee.