city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

M L Ashwini | 'മോദിയുടെ ഗ്യാരന്റി, അശ്വിനിയുടെ ഉറപ്പ്; എയിംസ് കാസർകോട് കൊണ്ടുവരും'

കാസർകോട്: (KasargodVartha) പാർലമെന്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചാൽ എയിംസ് കാസർകോട് ജില്ലയിൽ കൊണ്ടുവരുമെന്ന് എൻഡിഎ സ്ഥാനാർഥിയും മഹിളാ മോർച്ച ദേശീയ സമിതി അംഗവുമായ എം എൽ അശ്വിനി കാസർകോട് വാർത്തയോട് പറഞ്ഞു. ഇത് മോദിയുടെ ഗ്യാരന്റിയും അശ്വിനിയുടെ ഉറപ്പുമാണെന്നും അവർ വിശദീകരിച്ചു.
 
M L Ashwini | 'മോദിയുടെ ഗ്യാരന്റി, അശ്വിനിയുടെ ഉറപ്പ്; എയിംസ് കാസർകോട് കൊണ്ടുവരും'

യുവജനങ്ങൾക്കിടയിൽ നിന്നും സ്ത്രീകൾക്കിടയിൽ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. പ്രചാരണത്തിൽ ലഭിക്കുന്ന ഇത്തരം പോസിറ്റീവ് എനർജിയാണ് തനിക്ക് കരുത്താകുന്നതെന്നും അശ്വിനി പറഞ്ഞു. ജില്ലയുടെ എല്ലാ വികസന കാര്യങ്ങൾക്കും താൻ ജനങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും ഇതും തന്റെ ഉറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു.

 

എയിംസിനായി കാസർകോട് ജില്ലയിൽ സ്ഥലം പോലും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി പരമാവധി ശ്രമം നടത്തുമെന്നും ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് കേരളത്തിന് എയിംസ് അനുവദിക്കാതിരുന്നതെന്നും അശ്വിനി കൂട്ടിച്ചേർത്തു. സപ്‌ത ഭാഷ സംഗമ ഭൂമിയിൽ സ്ഥാനാർഥിയായിരിക്കുന്ന തനിക്ക് ആറിലധികം ഭാഷകൾ അറിയാമെന്നും അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങളുമായും ഇടപെടാൻ കഴിയുമെന്നും അവർ പറഞ്ഞു.

M L Ashwini | 'മോദിയുടെ ഗ്യാരന്റി, അശ്വിനിയുടെ ഉറപ്പ്; എയിംസ് കാസർകോട് കൊണ്ടുവരും'

Keywords: Lok Sabha Election, Kasaragod, Malayalam News, Politics, M L Ashwini,  AIIMS, Parliament, NDA, Candidate, Mahila Morcha National Committee, Narendra Modi, Youth, Women, AIIMS will be brought to Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia