സ്നേഹാദരവുകൾ ഏറ്റുവാങ്ങി കുറ്റിക്കോൽ, ദേലംപാടി പഞ്ചായത്തുകളിൽ പര്യടനം നടത്തി അഡ്വ. സി എച് കുഞ്ഞമ്പു
Apr 3, 2021, 00:01 IST
ഉദുമ: (www.kasargodvartha.com 02.04.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പു വെള്ളിയാഴ്ച കുറ്റിക്കോൽ, ദേലംപാടി പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാവിലെ കുറ്റിക്കോൽ പഞ്ചായത്തിലെ ബന്തടുക്ക പാലാർ നിന്നാണ് പര്യടനം ആരംഭിച്ചത്. പുളിഞ്ചാൽ, കോപ്പാളംമൂല, വീട്ടിയാടി, കൂട്ടംകോളനി, ബണ്ടംകൈ, ആനക്കല്ല്, ചായിത്തടുക്കം, പുണ്യംകണ്ടം, പയ്യങ്ങനം, കരുവിഞ്ചയം, കോളിക്കുണ്ട് എന്നിവിടങ്ങളിലും ഉച്ചയ്ക്ക് ശേഷം ദേലംപാടി പഞ്ചായത്തിലെ വെള്ളരിക്കയ, കൊറ്റുമ്പ, വെള്ളച്ചേരി, നൂജിബെട്ടു, ഹിദായത്, കല്ലടുക്ക, പുതിയമ്പലം, അഡൂർ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
സി ബാലൻ, സിജി മാത്യു, രാജൻ പെരുമ്പള, കെ പി രാമചന്ദ്രൻ, കെ എൻ രാജൻ, കുഞ്ഞിരാമൻ, എസ് എൻ സരിത, സണ്ണി അരമന, ബി വൈശാഖ്, ബിപിൻ രാജ് പയം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ശനിയാഴ്ച ബേഡഡുക്ക, പുല്ലൂർ – പെരിയ പഞ്ചായത്തുകളിലാണ് പര്യടനം. രാവിലെ ബേഡഡുക്ക പഞ്ചായത്തിലെ പുളീരടിയിൽ നിന്നാരംഭിക്കും. ജയപുരം, കുളിയൻമരം, പേര്യ, മരുതളം തട്ട്, പിണ്ടിക്കടവ്, ഗാന്ധിനഗർ, കുണ്ടൂച്ചി, മാവിനക്കല്ല്, കാരക്കാട്, ബെദിര, ബാലനടുക്കം, പാണ്ടിക്കണ്ടം, അരമനപ്പടി, കല്ലളി, എ കെ ജി നഗർ, പുല്ലൂർ-പെരിയ പഞ്ചായത്തിലെ കുണിയ, കായക്കുളം, ഏച്ചിലടുക്കം, ഇരിയ, കണ്ണോത്ത്, ഉദയനഗർ, മധുരമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം തട്ടുമ്മലിൽ സമാപിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Adv. CH Kunjambhu visits Kuttikol and Delampadi panchayats as election campaign.
< !- START disable copy paste -->