city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

B Gopalakrishnan | സര്‍ സി പി യുടെ കാലത്ത് തുടങ്ങിയ മൂന്ന് വ്യവസായ ശാലകളല്ലാതെ മറ്റൊന്നും കേരളത്തിലില്ലെന്ന് അഡ്വ. ബി ഗോപാലകൃഷ്ണന്‍; 'നരേന്ദ്ര മോദിയുടേത് അഴിമതി ഇല്ലാത്ത ഭരണം'

കാസര്‍കോട്: (www.kasargodvartha.com) സെസും നികുതിയും വര്‍ധിപ്പിച്ച് പാവങ്ങളുടെ പേരില്‍ പിണറായി സര്‍കാര്‍ വന്‍ തട്ടിപ്പ് നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാല കൃഷ്ണന്‍ പറഞ്ഞു. ബിജെപി സമ്പൂര്‍ണ ജില്ലാ കമിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങളെ പൂര്‍ണമായും അവഗണിച്ച് പണക്കാരെ സംരക്ഷിക്കാന്‍ വേണ്ടി സിപിഎം അജന്‍ഡ ബജറ്റിലൂടെ ധനമന്ത്രി നടപ്പിലാക്കുകയായിരുന്നു. വ്യവസായ, കാര്‍ഷിക മേഖല ഉള്‍പ്പെടെ സമസ്ത മേഖലയിലും കേരളം തകര്‍ച നേരിടുകയാണ്.
                  
B Gopalakrishnan | സര്‍ സി പി യുടെ കാലത്ത് തുടങ്ങിയ മൂന്ന് വ്യവസായ ശാലകളല്ലാതെ മറ്റൊന്നും കേരളത്തിലില്ലെന്ന് അഡ്വ. ബി ഗോപാലകൃഷ്ണന്‍; 'നരേന്ദ്ര മോദിയുടേത് അഴിമതി ഇല്ലാത്ത ഭരണം'

പിണറായി സര്‍കാരിന്റെ കേരള മോഡല്‍ തികഞ്ഞ പരാജയമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി സര്‍കാരില്‍ പ്രതീക്ഷ ഇല്ല . അഴിമതി തടയുമെന്ന് പറഞ്ഞ ഇടത് സര്‍കാരിലെ പല മന്ത്രിമാരും നേതാക്കന്‍മാരും അഴിമതിയുടെ പേരില്‍ പുറത്ത് പോകേണ്ടി വന്നു. സര്‍ സി പി യുടെ കാലത്ത് തുടങ്ങിയ മൂന്ന് വ്യവസായ ശാലകളല്ലാതെ മറ്റൊന്നും കേരളത്തിലില്ല. ജനങ്ങള്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കേരള ജനത വിശ്വാസമര്‍പ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
          
B Gopalakrishnan | സര്‍ സി പി യുടെ കാലത്ത് തുടങ്ങിയ മൂന്ന് വ്യവസായ ശാലകളല്ലാതെ മറ്റൊന്നും കേരളത്തിലില്ലെന്ന് അഡ്വ. ബി ഗോപാലകൃഷ്ണന്‍; 'നരേന്ദ്ര മോദിയുടേത് അഴിമതി ഇല്ലാത്ത ഭരണം'

ലോക രാജ്യങ്ങള്‍ സാമ്പത്തികമായി തകരുമ്പോള്‍ ഭാരതം സാമ്പത്തിക രംഗത്ത് 600 ശതമാനം വളര്‍ചയാണ് കൈവരിച്ചത്. ഒമ്പത് കൊല്ലം അഴിമതി ഇല്ലാത്ത ഭരണമാണ് നരേന്ദ്ര മോദി നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷനായി. സംസ്ഥാന സംഘട സെക്രടറി എം ഗണേശന്‍, സെക്രടറിമാരായ അഡ്വ. കെ ശ്രീകാന്ത്, അഡ്വ. കെപി പ്രകാശ് ബാബു, സെല്‍ കോഡിനേറ്റര്‍ അശോകന്‍ കുളനട, പ്രമീള സി നായക്, പി സുരേഷ് കുമാര്‍ ഷെട്ടി, എ വേലായുധന്‍, വിജയകുമാര്‍ റൈ എന്നിവര്‍ സംസാരിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, BJP, LDF, CPM, Adv. B Gopalakrishnan against LDF Govt.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia