city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ഹെലികോപ്ടറിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പിച്ചു; കലക്ടറേറ്റിലെത്തിയത് ബൈക് റാലിയുടെ അകമ്പടിയോടെ

തൃശൂര്‍: (www.kvartha.com 18.03.2021) തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി ഹെലികോപ്ടറിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. പുഴയ്ക്കലില്‍ നിന്ന് ബൈക് റാലിയുടെ അകമ്പടിയോടെയാണ് താരം കലക്ടറേറ്റിലെത്തിയത്.


നാമനിര്‍ദേശ പത്രിക സമര്‍പണവേളയില്‍ ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ അഡ്വക്കേറ്റ് കെ കെ അനീഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രടെറി അഡ്വക്കേറ്റ് ഹരി, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍, സിനിമാ നടന്‍ ദേവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തൃശൂരില്‍ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് ഗോപി തൃശൂരിലെ വോടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും പറഞ്ഞു.  തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ഹെലികോപ്ടറിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പിച്ചു; കലക്ടറേറ്റിലെത്തിയത് ബൈക് റാലിയുടെ അകമ്പടിയോടെമത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപുറം ഇറങ്ങിയെന്ന്, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതിനെ പരാമര്‍ശിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

Keywords:  Action hero Suresh Gopi flies to file nominations, Thrissur,News,Politics,Assembly-Election-2021,Suresh Gopi, Voters, Kerala, BJP, Cinema, Actor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia