city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സേവ് ഐ എൻ എൽ ഫോറം പ്രവർത്തകർക്കെതിരെ കൂട്ട നടപടി

കാസർകോട്​: (www.kasargodvartha.com 23.08.2021)  സേവ് ഐ എൻ എൽ ഫോറം പ്രവർത്തകർക്കെതിരെ കൂട്ട നടപടി. ഐ എൻ എൽ സേവ്​ ഫോറം പ്രഖ്യാപിച്ച ഭാരവാഹിക​ൾക്കെതിരെയാണ് നടപടിയെടുത്തത്. ജില്ലാ ഭാരവാഹികളായ ഇഖ്ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം എ കുഞ്ഞബ്​ദുല്ല, എം കെ ഹാജി, എ കെ കമ്പാർ, ജില്ല പ്രവർത്തകസമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്ത്വഫ കുമ്പള, സാലിം ബേക്കൽ എന്നിവരെ പാർടിയുടെ വിവിധ ഭാരവാഹിത്വത്തിൽനിന്ന്​ പുറത്താക്കിയതായി ജില്ലാ സെക്രടറി അസീസ് കടപ്പുറം അറിയിച്ചു.

   
സേവ് ഐ എൻ എൽ ഫോറം പ്രവർത്തകർക്കെതിരെ കൂട്ട നടപടി



ഐ എൻ എൽ മെമ്പർഷിപ് പ്രവർത്തനം ജില്ലയിൽ സജീവമായി നടക്കുന്ന സാഹചര്യത്തിൽ പരസ്യ പ്രസ്താവനയിലൂടെ ഗുരുതരമായ പാർടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ 12 നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ ഇവരെ നീക്കംചെയ്യുന്നതിനായി സംസ്ഥാന നേതൃത്വത്തോട്‌ ശുപാർശ ചെയ്തിട്ടുണ്ട്. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ എൻ വൈ എൽ ജില്ലാ ഭാരവാഹികളായ സിദ്ദീഖ് ചേരൈങ്ക, അൻവർ മാങ്ങാടൻ എന്നിവരെ രണ്ട്​ വർഷത്തേക്ക് പാർടിയിൽനിന്ന്​ പുറത്താക്കിയതായും ജില്ലാ കമിറ്റി അറിയിച്ചു.

Keywords:  Kerala, Kasaragod, Top-Headlines, Political, Politics, INL, Saved, NYL, Membership, Secretary, Committee, Action against Save INL Forum activists.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia