'മൂന്നാര്‍ സമരം അവസാനിപ്പിച്ചു എന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് മന്ത്രി എം എം മണിയെ സംരക്ഷിക്കാന്‍'
May 8, 2017, 13:05 IST
ഇടുക്കി: (www.kasargodvartha.com 08.05.2017) പെമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്മാറി എന്ന രൂപത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റിധാരണ ജനകവും ദുര്‍ബലരായ ജനങ്ങള്‍ നടത്തുന്ന സമരം തകര്‍ക്കാന്‍ വേണ്ടിയുള്ള ഏതോ ചില ഗൂഢാലോചനയുടെ ഫലവുമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
ഏപ്രില്‍ 24 മുതല്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തില്‍ ആം ആദ്മി പാര്‍ട്ടി സജീവമായി ഉണ്ട്. ഇപ്പോഴും അത് തുടരുന്നു. ആയിരക്കണക്കിന് ആളുകളെ കൊണ്ട് വരാനുള്ള ശേഷി ഇല്ലാ എങ്കിലും എല്ലാ ദിവസവും പന്തലില്‍ എത്തി അവരോടൊപ്പം ഇരുന്ന് അഭിവാദ്യം അര്‍പ്പിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടിയെന്നും സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
ഏപ്രില്‍ 24 മുതല്‍ ഇതുവരെ ഉള്ള 17 ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയില്‍ ഞാന്‍ അവിടെ ഇല്ലാതിരുന്നത്. ആ ദിവസവും മറ്റു സംസ്ഥാന നേതാക്കളും ജില്ലാ പ്രവര്‍ത്തകരും അവിടെ എത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് മൂന്ന് ദിവസം തുടര്‍ച്ചയായി ഞാന്‍ അവിടെ ഉണ്ട്. റിപ്പോര്‍ട്ട് എഴുതുന്ന ആള്‍ എപ്പോഴെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് എന്ന നിലയില്‍ എന്നോട് സംസാരിക്കാനോ കാര്യമറിയാനോ ശ്രമിച്ചിട്ടില്ല എന്നതാണ് കൗതുകകരം.
ആം ആദ്മി പാര്‍ട്ടി മാത്രമല്ല ഒട്ടനവധി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ നേതാക്കള്‍ പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച് അവരോടൊപ്പം ഇരുന്ന് തിരിച്ചു പോയിട്ടുണ്ട്. അതില്‍ എല്ലാം പുറമെ പ്രത്യേകമായി കക്ഷി രാഷ്ട്രീയ ചായവില്ലാത്ത സാധാരണക്കാരായ മനുഷ്യര്‍ മൂന്നാറില്‍ എത്തുമ്പോള്‍ ഈ സമരത്തോട് കാണിക്കുന്ന ഐക്യദാര്‍ഢ്യം എന്താണ് എന്ന് അവിടെ നിന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സില്‍ ആകും. അത് കൊണ്ട് തന്നെ ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു പറയുന്നത് ഈ സമരം എത്രകാലം പെമ്പിളൈ ഒരുമൈ തുടര്‍ന്നാലും അതിനോടൊപ്പം ആം ആദ്മി പാര്‍ട്ടി ഉണ്ടാകുമെന്നാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല. തെറ്റിധാരണ ജനകമായ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണമെന്നും എഎപി അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Fake, Politics, Political Party, Strike, M M Mani, AAP against fake news on Munnar strike.