ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ; പാര്‍ടിയില്‍ അച്ചടക്കം പ്രധാനമാണെന്ന് സംസ്ഥാന അധ്യക്ഷൻ
Jul 6, 2021, 20:23 IST
കാസർകോട്: (www.kasargodvartha.com 06.07.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ പാർടിക്കുണ്ടായ കനത്ത തോൽവിക്ക് ശേഷം ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ അധ്യക്ഷൻ കെ സുരേന്ദ്രന്റെ രാജി ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടതായി സൂചന. കേരളത്തില്‍ ബിജെപിയുടെ വളര്‍ച മുരടിച്ച അവസ്ഥയാണെന്നും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നയാള്‍ നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമേ കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റം സാധ്യമാകൂവെന്നും യോഗത്തിൽ ആവശ്യം ഉയർന്നതായാണ് വിവരങ്ങൾ. കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുമാണ് സുരേന്ദ്രൻ്റെ രാജി ആവശ്യം ഉന്നയിച്ചതെന്നാണ് വിവരം.
അതേസമയം ആമുഖ പ്രസംഗത്തിൽ അംഗങ്ങൾക്ക് താക്കീതിന്റെ സ്വരത്തിലാണ് കെ സുരേന്ദ്രൻ സംസാരിച്ചത്. പാര്‍ടിയില്‍ അച്ചടക്കം പ്രധാനമാണെന്നും കോണ്‍ഗ്രസല്ല ബിജെപിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്തിക്കാനുള്ള സംഘടനാ നടപടി യോഗത്തിൽ പ്രധാന വിഷയമാണെന്നും സുരേന്ദ്രൻ അംഗങ്ങളെ ഓർമിപ്പിച്ചതായാണ് റിപോർടുകൾ.
അതേസമയം ആമുഖ പ്രസംഗത്തിൽ അംഗങ്ങൾക്ക് താക്കീതിന്റെ സ്വരത്തിലാണ് കെ സുരേന്ദ്രൻ സംസാരിച്ചത്. പാര്‍ടിയില്‍ അച്ചടക്കം പ്രധാനമാണെന്നും കോണ്‍ഗ്രസല്ല ബിജെപിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്തിക്കാനുള്ള സംഘടനാ നടപടി യോഗത്തിൽ പ്രധാന വിഷയമാണെന്നും സുരേന്ദ്രൻ അംഗങ്ങളെ ഓർമിപ്പിച്ചതായാണ് റിപോർടുകൾ.
ഭാരവാഹി യോഗത്തിന് മുമ്പായി കോർകമിറ്റി യോഗവും നടന്നു. സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
നിയമസഭാ കയ്യാങ്കളി വിഷയത്തിൽ പിണറായി സർകാരിന് മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാരും എംഎൽഎമാരുമടക്കം ചെയ്തത് തെറ്റായ സന്ദേശമാണെന്നാണ് കോടതി പറഞ്ഞത്.
ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ വിശ്വരൂപം അന്ന് കേരളം കണ്ടു. ലോകം മുഴുവൻ മലയാളികളെ ഓർത്തു തലകുനിച്ച ദിനമായിരുന്നു അത്. കെ.എം മാണിയെ കുറിച്ച് ഈ സർകാർ കോടതിയിൽ പറഞ്ഞത് ഒന്നാംതരം അഴിമതിക്കാരനാണെന്നാണ്. എന്നിട്ട് അവരുമായി ചേർന്ന് ഭരിക്കുകയാണ് ഇടതുപക്ഷം. നേരും നെറിയുമില്ലാത്ത സർകാരാണിത്.
ജോസ് കെ മാണിക്ക് മറ്റൊരു കെ മുരളീധരനാകാനാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. ജനിതക വൈകല്യവും സഹജവാസനയും കൊണ്ട് പിണറായി സർകാർ മുന്നോട്ട് പോകുന്നു. ക്വടേഷൻ സംഘങ്ങളെയും ഗുണ്ടകളേയും നിയന്ത്രിക്കുന്ന സംവിധാനമായി സിപിഎം മാറി.
കരിപ്പൂരിലെയും തിരുവനന്തപുരത്തെയും സ്വർണക്കടത്തുകാർ സിപിഎമ്മിൻ്റെ ആളുകളാണ്. കോവിഡ് പ്രതിരോധിക്കുന്നതിൽ കേരളം നമ്പർ വൺ ആണെന്ന് മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര സംഘം ഇന്നലെ മുതൽ കേരളത്തിലാണ്. സ്ത്രീ പീഡന കേസുകൾ ചരിത്രത്തിൽ ഏറ്റവും കൂടുതലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസും സംസ്ഥാന അധ്യക്ഷനെ തന്നെ പ്രതിക്കൂട്ടിലാക്കിയ സമീപകാല സംഭവങ്ങളും യോഗത്തിൽ ചർച ആയതായാണ് വിവരം. മുതിർന്ന നേതാക്കൾ അടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Politics, Political party, BJP, K.Surendran, Meet, A section demanded Surendran's resignation in state committee meeting.
< !- START disable copy paste -->