ബൈകിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകനെ തടഞ്ഞുനിർത്തി ഇരുമ്പ് വടികൊണ്ടടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി
Apr 6, 2021, 21:38 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2021) ബൈകിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകനെ തടഞ്ഞുനിർത്തി ഇരുമ്പ് വടികൊണ്ടടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി. മഞ്ഞംപാറ ഷേണിയിലെ പക്കീര ഭണ്ഡാരിയുടെ മകന്‍ തേജേന്ദ്ര (34) യെയാണ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വോടെടുപ്പ് കഴിഞ്ഞ് രാത്രി 7.30 മണിയോടെ വീട്ടിലേക്ക് പോകുമ്പോള്‍ ബാഡൂരില്‍ വെച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈയ്യെല്ല് തല്ലിയൊടിക്കും തലയ്ക്ക് ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് ആശുപത്രിയില്‍ കഴിയുന്ന തേജേന്ദ്ര പറയുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, Worker, Attack, Injured, A BJP activist who was traveling on a bike was stopped and attacked.
< !- START disable copy paste -->