city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്ന ഭരണകൂട ഭീകരത സിപിഎം അവസാനിപ്പിക്കണമെന്ന് എ അബ്ദുർ റഹ്‌മാൻ; 'ഭരണകക്ഷിയുടെ താൽപര്യങ്ങൾ മാത്രം പരിഗണിച്ച് തീരുമാനങ്ങൾ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കരുത്'

കാസർകോട്: (www.kasargodvartha.com 21.01.2022) കോവിഡ് അതിവ്യാപനം മൂലം ജനങ്ങളാകെ അന്ധാളിച്ച് നിൽക്കുന്ന ഘട്ടത്തിൽ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും വേണ്ടി ജില്ലാ ഭരണകൂടം എടുത്ത തീരുമാനങ്ങൾ കാറ്റിൽ പറത്തി പാർടി സമ്മേനത്തിന്റെ പേരിൽ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്ന ഭരണകൂട ഭീകരത സിപിഎം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്ന ഭരണകൂട ഭീകരത സിപിഎം അവസാനിപ്പിക്കണമെന്ന് എ അബ്ദുർ റഹ്‌മാൻ; 'ഭരണകക്ഷിയുടെ താൽപര്യങ്ങൾ മാത്രം പരിഗണിച്ച് തീരുമാനങ്ങൾ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കരുത്'

കോവിഡ് വ്യാപനത്തെ തുടർന്ന് മൂൻകൂട്ടി നിശ്ചയിച്ച പാർടി സമ്മേളനങ്ങളും പ്രക്ഷോഭങ്ങളും മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർടികളും യുഡിഎഫും മാറ്റി വെച്ചിട്ടും ജില്ലാഭരണകൂടത്തെ സമ്മർദ്ധത്തിലാക്കി പാർടി സമ്മേളനം നടത്തി കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്ന നിലപാട് ജനങ്ങളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്.

രോഗവ്യാപന നിരക്ക് 60 ശതമാനത്തിലധികമുള്ള മടിക്കൈയിലെ സമ്മേളനം ജനങ്ങളോടുള്ള വെല്ല് വിളി കൂടിയാണ്. സിപിഎം സമ്മേളനങ്ങൾ നടന്ന ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തുകയും സമ്മേളനം ബാക്കിയുള്ള ജില്ലകളിൽ ഇളവുകൾ നൽകുകയും ചെയ്യുന്നത് ഇട്ടത്താപ്പും ജനദ്രോഹവുമാണ്. ഭരണകക്ഷിയുടെ താൽപര്യങ്ങൾ മാത്രം പരിഗണിച്ച് തീരുമാനങ്ങൾ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കരുതെന്നും കോവിഡ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ ദുരിതങ്ങൾ അകറ്റുന്നതിനും നടപടികൾ ഉണ്ടാവണമെന്നും അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു.


Keywords: News, Kerala, Kasaragod, CPM, COVID-19, District-conference, Top-Headlines, Politics, Muslim-league, District-secretary, A Abdur Rahman, People, A Abdur Rahman said that officials should not forget their commitment to the people.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia